Loading ...

Home International

കൊവിഡ് ഒരു സീസണല്‍ രോഗമല്ല; ഡബ്ല്യു.എച്ച്‌.ഒ

ജനീവ: ഇന്‍ഫ്ളുവന്‍സ പോലെ പ്രത്യേക കാലാവസ്ഥയില്‍ മാത്രം വരുന്ന രോഗമല്ല കൊവിഡ് എന്ന് ലോകാരോഗ്യ സംഘടന. ജനീവയില്‍ ഒരു വെര്‍ച്വല്‍ മീറ്റിംഗില്‍ വച്ച്‌ ലോകാരോഗ്യസംഘടനാ ഉദ്യോഗസ്ഥ മാര്‍ഗരറ്റ് ഹാരിസ് ആണ് ഇക്കാര്യം അറിയിച്ചത്. 'നാം മഹാമാരിയുടെ ആദ്യഘട്ടത്തിലാണ്. ഇത് ഒരു വലിയ തരംഗമായി മാറാന്‍ പോവുകയാണ്. അത് ചിലപ്പോള്‍ മുകളിലേക്കോ, താഴേക്കോ പോയേക്കാം. രോഗവ്യാപനം കുറയ്ക്കുക എന്നുള്ളതാണ് മികച്ച കാര്യം. കൊവിഡിനെ അടിച്ചമര്‍ത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.അമരിക്കയില്‍ വേനല്‍ക്കാലത്തും കേസുകളുടെ എണ്ണം കൂടിയത് മാര്‍ഗരറ്റ് ചൂണ്ടിക്കാണിക്കുന്നുണ്ട്.നാം മനസിലാക്കേണ്ട ഒരു കാര്യം ഇത് ഒരു പുതിയ വൈറസാണ്. à´µà´³à´°àµ† വ്യത്യസ്തമായാണ് ഇത് പെരുമാറുന്നത് എന്നുള്ളതാണ്. വേനല്‍ക്കാലം നമുക്ക് ഒരു പ്രശ്നമാണ്. എന്നാല്‍ വൈറസ് എല്ലാ കാലാവസ്ഥകളും ഇഷ്ടപ്പെടുന്നതാണെന്നും മാര്‍ഗരറ്റ് വ്യക്തമാക്കി. ആളുകള്‍ കൂട്ടംകൂടുന്നതുമൂലം വൈറസ് വ്യാപനമുണ്ടാകുന്നത് കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ശൈത്യകാലത്ത് ദക്ഷിണാര്‍ദ്ധഗോളത്തില്‍ സാധാരണ ഇന്‍ഫ്ളുവന്‍സ രോഗങ്ങള്‍പോലെ ഇത് വ്യാപിച്ചേക്കാമെന്ന ആശങ്കയും അവര്‍ പങ്കുവച്ചു. സംഘടന ഇത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

Related News