Loading ...

Home sports

സ്പെയിനില്‍ കൊറോണ ഭീതി ഒഴിയുന്നില്ല, അഞ്ച് ക്ലബ്ബുകളിലെ താരങ്ങള്‍ പോസിറ്റീവ്

യൂറോപ്പില്‍ വീണ്ടും കൊറോണ പടരുകയാണ്. കൊറോണ സംഹാരതാണ്ഡവമാടിയ
സ്പെയിനില്‍ വീണ്ടും കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഇത് ഫുട്ബോള്‍ ക്ലബ്ബുകളെയും ബാധിച്ച്‌ കഴിഞ്ഞു. സ്പെയിനില്‍ അഞ്ച് ക്ലബ്ബുകളിലെ താരങ്ങള്‍ പോസിറ്റീവ് ആണെന്ന് ക്ലബ്ബുകള്‍ തന്നെ സ്ഥിരീകരിച്ച്‌ കഴിഞ്ഞു. റയല്‍ മാഡ്രിഡ് താരം മരിയാനോ ഡിയാസ് കൊറോണ പൊസിറ്റിവ് ആയതിനെ തുടര്‍ന്ന് ഇപ്പോള്‍ ക്വാരന്റൈനിലാണ്.
റയല്‍ സരഗോസ ഒരു താരം ടെസ്റ്റില്‍ പോസിറ്റീവ് ആയതിനാല്‍ ഫസ്റ്റ് ടീമിന്റെ ട്രെയിനിങ് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സെവിയ്യയും താരങ്ങളില്‍ ഒരാള്‍ക്ക് കോവിഡ് ടെസ്റ്റില്‍ പോസിറ്റീവ് റിസള്‍ട്ട് വന്നതായി സ്ഥിരികരിച്ചിട്ടുണ്ട്. à´…ല്‍മേരിയയും ക്ലബ്ബിലെ താരത്തിന് കൊറോണ ഉള്ളതായി പറഞ്ഞിട്ടുണ്ട്. സെഗുണ്ട ക്ലബ്ബായ ഫ്യുന്‍ലബ്രാഡയില്‍ 28 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. അതേ തുടര്‍ന്ന് പ്ലേ ഓഫ് മത്സരങ്ങളും ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. റയല്‍ മാഡ്രിഡിനും സെവിയ്യക്കും അടുത്ത‌മാസം യൂറോപ്യന്‍ ചാമ്ബ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാനുണ്ടെന്നത് സ്പെയിനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

Related News