Loading ...

Home USA

ടെ​ക്സ​സി​ല്‍ ഏ​ര്‍​ലി വോ​ട്ടിം​ഗി​നു കൂ​ടു​ത​ല്‍ സ​മ​യം

ഓ​സ്റ്റി​ന്‍: ന​വം​ബ​റി​ല്‍ ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഏ​ര്‍​ലി വോ​ട്ടിം​ഗി​നു കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ച്ച​താ​യി ടെ​ക്സ​സ് ഗ​വ​ര്‍​ണ​ര്‍ ഗ്രോ​ഗ് ഏ​ബ​ട്ട് വ്യ​ക്ത​മാ​ക്കി. സാ​ധാ​ര​ണ അ​നു​വ​ദി​ക്കു​ന്ന സ​മ​യ​ത്തേ​ക്കാ​ള്‍ ഒ​രാ​ഴ്ച കൂ​ടു​ത​ലാ​ണ് പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ വോ​ട്ട​ര്‍​മാ​ര്‍​ക്ക് ന​ല്‍​കു​ന്ന​തെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ര്‍ 13 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 30 വ​രെ​യാ​ണ് ഏ​ര്‍​ലി വോ​ട്ടിം​ഗി​നു സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

അ​തോ​ടൊ​പ്പം പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ ഇ​ല​ക്ഷ​ന്‍ ദി​വ​സം വ​രെ നേ​രി​ട്ട് ഏ​ല്‍​പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. à´â€‹à´°àµâ€â€‹à´²à´¿ വോ​ട്ടിം​ഗും മെ​യ്ല്‍ ബാ​ല​റ്റും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​ര്‍​ക്ക് ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം ഉ​പ​യോ​ഗി​ക്കു​വാ​ന്‍ അ​വ​സ​രം ന​ല്‍​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ടെ​ക്സ​സി​ല്‍ ഇ​പ്പോ​ഴും റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​ക്ക് ത​ന്നെ​യാ​ണ് മു​ന്‍​തൂ​ക്കം. നൂ​റി​ല്‍ താ​ഴെ ദി​ന​ങ്ങ​ള്‍ മാ​ത്രം പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​വ​ശേ​ഷി​ക്കെ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യു​ടെ കോ​ട്ട ത​ക​ര്‍​ക്കു​ക എ​ന്ന ല​ക്ഷ്യം നി​റ​വേ​റ്റു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഡ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി ന​ട​ത്തു​ന്ന​ത്.

ജ​ന​പ്രി​യ ഗ​വ​ര്‍​ണ​റാ​യി ഗ്രോ​ഗ് ഏ​ബ​ട്ട് ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​ക്ക് അ​നു​കൂ​ല ഘ​ട​ക​മാ​ണ്. എ​ന്നാ​ല്‍ അ​ട്ടി​മ​റി​ക​ള്‍ ഒ​ന്നും ന​ട​ന്നി​ല്ലെ​ങ്കി​ല്‍ ട്രം​പ് ടെ​ക്സ​സി​ല്‍ വ​ന്‍ ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്ന് ത​ന്നെ​യാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്.

Related News