Loading ...

Home Business

ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം; ഐടി, ഓട്ടോ ഓഹരികള്‍ക്ക് ഇടിവ്, റിലയന്‍സിന് കനത്ത നഷ്ടം

എട്ട് ദിവസത്തെ നേട്ടത്തിന് ശേഷം ഓഹരി വിപണിയില്‍ ഇന്ന് ഇടിവ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഐടി മേഖലയിലെ നഷ്ടവും വിപണിയെ ബാധിച്ചു. സെന്‍സെക്സ് 422 പോയിന്‍റ് കുറഞ്ഞ് 38,071 ല്‍ എത്തി. നിഫ്റ്റി 98 പോയിന്റ് നഷ്ടപ്പെട്ട് 11,203 ല്‍ എത്തി. ഏഷ്യന്‍ ഓഹരികളില്‍ ജപ്പാന്‍ പുറത്തുള്ള ഏഷ്യ-പസഫിക് ഓഹരി സൂചിക 0.3 ശതമാനം ഇടിഞ്ഞു.ഓയില്‍-ടു-ടെലികോം കമ്ബനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് രണ്ട് സൂചികകളിലും ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരിയായി. എട്ട് ദിവസത്തെ നേട്ടത്തിന് ശേഷം 4 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇത് കമ്ബനിയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനെ 13 ലക്ഷത്തിലധികം കോടി രൂപയിലേക്ക് നയിച്ചു. à´±à´¿à´²à´¯à´¨àµâ€à´¸àµ നിഫ്റ്റി എനര്‍ജി സൂചിക 1.6 ശതമാനം ഇടിഞ്ഞു. റിഫൈനര്‍ എച്ച്‌പിസിഎല്‍, ബിപിസിഎല്‍ എന്നിവ യഥാക്രമം രണ്ട് ശതമാനവും 1.5 ശതമാനവും ഇടിഞ്ഞു.

കമ്ബനിയുടെ ജൂണ്‍ ത്രൈമാസ വരുമാനം നഷ്‌ടമായതിനെ തുടര്‍ന്ന് നെസ്‌ലെയ്ക്കും 2.5 ശതമാനം നഷ്ടം നേരിട്ടു. എം ആന്‍ഡ് എം, എച്ച്‌സി‌എല്‍ ടെക്, ഹീറോ മോട്ടോ എന്നിവയാണ് നിഫ്റ്റി 50 സൂചികയില്‍ രണ്ട് ശതമാനം വീതം ഇടിവ് രേഖപ്പെടുത്തിയ ഓഹരികള്‍. അതേസമയം, ഡോ. റെഡ്ഡീസ്, ടാറ്റാ സ്റ്റീല്‍, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഗ്രാസിം, ഭാരതി ഇന്‍ഫ്രാറ്റെല്‍ എന്നിവരാണ് സൂചികയിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച ഓഹരികള്‍.2020 ജൂണ്‍ അവസാനിച്ച പാദത്തില്‍ 579 കോടി രൂപയുടെ അറ്റാദായമുണ്ടാക്കിയ ഡോ. റെഡ്ഡിയുടെ ആറ് ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 663 കോടി രൂപയായിരുന്നു. ജൂണ്‍ പാദത്തില്‍ ദുര്‍ബലമായ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഇന്‍ഡസ്‌ഇന്‍ഡ് ബാങ്കും 4.5 ശതമാനം വര്‍ധിച്ചു. മേഖല സൂചികകളില്‍ നിഫ്റ്റി ഓട്ടോയാണ് ഏറ്റവും കൂടുതല്‍ ഇടിഞ്ഞത്. നിഫ്റ്റി ഓട്ടോ 1.2 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി ഐടി 0.9 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഫിന്‍ സര്‍വീസസിനും 0.6 ശതമാനം നഷ്ടം നേരിട്ടു. എന്നാല്‍ നിഫ്റ്റി ഫാര്‍മ സൂചിക മൂന്ന് ശതമാനവും നിഫ്റ്റി മെറ്റല്‍ 0.9 ശതമാനവും ഉയര്‍ന്നു.

Related News