Loading ...

Home Gulf

ജൂലൈ 30 മുതല്‍ ഖത്തറില്‍ ബാങ്കുകള്‍ക്ക് അവധി

ദോഹ. ഖത്തറിലെ ബാങ്കുകള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് അതോറിറ്റി, കറന്‍സി എക്സ്ചേഞ്ചുകള്‍, ഇന്‍ഷുറന്‍സ് കമ്ബനികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈദ് ഉല്‍ അസ്ഹ അവധി ജൂലൈ 30 മുതല്‍ ആഗസ്റ്റ് 4(ചൊവ്വ) വരെ. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്( ക്യുസിബി) ഗവര്‍ണര്‍ ആണ് ധനകാര്യ സ്ഥാപനങ്ങളുടെ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചത്. വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഈ മാസം 30 മുതല്‍ ആഗസ്റ്റ് 6(വ്യാഴം) വരെ അമീരിദീവാന്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 9 ഞായര്‍ മുതലാണ് സര്‍ക്കാര്‍ ഓഫിസുകള്‍ പുനരാരംഭിക്കുക.

Related News