Loading ...

Home National

ബിഹാര്‍ ലോക്ഡൗണ്‍ 16 ദിവസം കൂടി നീട്ടി

പട്‌ന: കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ബിഹാര്‍ 16 ദിവസം കൂടി നീട്ടി. ജൂലായ് 31ന് നിലവിലെ ലോക്ഡൗണ്‍ അവസാനിക്കാനിരിക്കേയാണ് ഓഗസ്റ്റ് ഒന്ന് മുതല്‍ 16 വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 43,000 കടന്നതോടെയാണ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്. 269 പേര്‍ ഇതിനകം മരണമടഞ്ഞു. ബിഹാറിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് ചികത്സയ്ക്ക് മതിയായ സൗകര്യങ്ങളില്ലെന്നും കടുത്ത അനാസ്ഥയാണ് പുലര്‍ത്തുന്നതെന്നും നേരത്തെ സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘം വിലയിരുത്തിയിരുന്നു. പ്രതിപക്ഷവും നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയൂം നഴ്‌സുമാരുടെയും അഭാവത്തില്‍ ജനങ്ങള്‍ പരാതിപ്പെടുന്ന ദൃശ്യങ്ങള്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ട്വീറ്റ് ചെയ്തിരുന്നു.

Related News