Loading ...

Home National

മും​ബൈ ചേ​രി​നി​വാ​സി​ക​ളി​ല്‍ പ​കു​തി​യി​ലേ​റെ പേ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ച​താ​യി പ​ഠ​നം

മും​ബൈ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മും​ബൈ​യി​ല്‍ ചേ​രി​നി​വാ​സി​ക​ളി​ല്‍ പ​കു​തി​യി​ലേ​റെ പേ​ര്‍​ക്കും രോഗം സ്ഥി​രീ​ക​രി​ച്ച​താ​യി സെറോ സ​ര്‍​വേ റി​പ്പോ​ര്‍​ട്ട്. ചേ​രി​ക​ളി​ലെ 57 ശ​ത​മാ​നം ആ​ളു​ക​ളി​ലും രോ​ഗാ​ണു വ​ന്നു​പോ​യ​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍.ഏ​ഴാ​യി​ര​ത്തോ​ളം ആ​ളു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​റി​ല്‍ ഒ​രാ​ള്‍​ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. ഇ​തി​ല്‍ കോ​വി​ഡ്‌ വ​ന്നു​പോ​യ​താ​യി തെ​ളി​യി​ക്കു​ന്ന ആ​ന്‍റി​ബോ​ഡി സാ​ന്നി​ധ്യം പ​ല​രി​ലും സ്ഥി​രീ​ക​രി​ച്ചു.

ദ​ഹി​സ​ര്‍, മാ​ട്ടും​ഗ, ചെ​മ്ബൂ​ര്‍ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളെ​യാ​ണ് കോ​വി​ഡ്‌ വ്യാ​പ​നം മ​ന​സി​ലാ​ക്കാ​നു​ള്ള സെറോ സ​ര്‍​വേ​യ്‌​ക്ക്‌ വി​ധേ​യ​മാ​ക്കി​യ​ത്. à´°à´¾â€‹à´œàµà´¯â€‹à´¤àµà´¤àµ† ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ചാ​ല്‍ യ​ഥാ​ര്‍​ഥ എ​ണ്ണം വ​ള​രെ ഉ​യ​ര്‍​ന്ന​താ​വു​മെ​ന്നാ​ണ് à´ˆ ​പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്ന​ത്.നി​ല​വി​ല്‍ അ​മേ​രി​ക്ക​യ്ക്കും ബ്ര​സീ​ലി​നും ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ള്ള മൂ​ന്നാ​മ​ത്തെ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. രാ​ജ്യ​ത്ത് പ​തി​ന​ഞ്ച​ര​ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്കാ​ണ് രോ​ഗം ഇ​തേ​വ​രെ ബാ​ധി​ച്ച​ത് എ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍.

Related News