Loading ...

Home National

ഇന്ത്യയിൽ 24 മ​ണി​ക്കൂ​റി​നി​ടെ 48,513 രോ​ഗി​ക​ള്‍; 768 മ​ര​ണം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 48,513 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും 768 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 15,31,669 ആ​യി. മ​ര​ണ സം​ഖ്യ 34,193 ആ​യി ഉ​യ​ര്‍​ന്നു. നി​ല​വി​ല്‍ 5,09,447 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. 9,88,029 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 64.24 ശ​ത​മാ​ന​മാ​ണ് രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക്.അ​തേ​സ​മ​യം, മ​ധ്യ​പ്ര​ദേ​ശി​ല്‍ ഒ​രു മ​ന്ത്രി​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജ​ല​വി​ഭ​വ മ​ന്ത്രി തു​ള്‍​സി സി​ല്‍​വാ​ത്തി​നാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. à´¤â€‹à´¨à´¿â€‹à´•àµà´•àµ രോ​ഗം ബാ​ധി​ച്ച വി​വ​രം ട്വി​റ്റ​റി​ല്‍ കൂ​ടി​യാ​ണ് മ​ന്ത്രി അ​റി​യി​ച്ച​ത്. താ​നു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്ന് മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. നേ​ര​ത്തെ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​ണ്.

Related News