Loading ...

Home International

യുഎസ്-ചൈന ശത്രുത; വ്യാപാരം, സുരക്ഷ മേഖലകളില്‍ ആശങ്ക

ബെ​​​​യ്ജിം​​​​ഗ്: യു​​​​എ​​​​സ്-​​​​ചൈ​​​​ന ശ​​​​ത്രു​​​​ത ലോ​​​​ക​​​സാ​​​​ന്പ​​​​ത്തി​​​​ക വ്യ​​​​വ​​​​സ്ഥ​​​​ത​​​​യെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് വി​​​​ദ​​​​ഗ്ധ​​​​ര്‍. വ്യാ​​​​പാ​​​​രം, സു​​​​ര​​​​ക്ഷ, സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ എ​​​​ന്നി​​​​വ​​​​യി​​​​ല്‍ തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ട്ടേ​​​​ക്കാം. ഹൂ​​​​സ്റ്റ​​​​ണി​​​​ലെ ചൈ​​​​നീ​​​​സ് കോ​​​​ണ്‍​​​​സ​​​​ലേ​​​​റ്റ് അ​​​​ട​​​​പ്പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ദ​​​​ക്ഷി​​​​ണ​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ ചൈ​​​​ന​​​​യി​​​​ലെ ചെ​​​​ങ്ഡു​​​​വി​​​​ലെ യു​​​​എ​​​​സ് കോ​​​​ണ്‍​​​​സ​​​​ലേ​​​​റ്റ് അ​​​​ട​​​​പ്പി​​​​ച്ച​​​​തോ​​​​ടെ ഇ​​​​രു പ​​​​ക്ഷ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള പോ​​​​ര് പു​​​​തി​​​​യ ത​​​​ല​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി. 2018 മു​​​​ത​​​​ല്‍ തു​​​​ട​​​​രു​​​​ന്ന യു​​​​എ​​​​സ്-​​​​ചൈ​​​​ന വ്യാ​​​​പാ​​​​ര​​​​യു​​​​ദ്ധം ഇ​​​​രു പ​​​​ക്ഷ​​​​ത്തി​​​​നും ക​​​​ന​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​ക ന​​​​ഷ്ട​​​​മാ​​​​ണു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്. ചൈ​​​​നീ​​​​സ് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​​​​ക്കു യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ള്‍​​​​ഡ് ട്രം​​​​പ് നി​​​​കു​​​​തി ഏ​​​​ര്‍​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് വ്യാ​​​​പാ​​​​ര യു​​​​ദ്ധ​​​​ത്തി​​​​നു വ​​​​ഴി​​​​തെ​​​​ളി​​​​ച്ച​​​​ത്. ചൈ​​​​നീ​​​​സ് ഉ​​​​ത്പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ മാ​​​​ര്‍​​​​ക്ക​​​​റ്റാ​​​​യി​​​​രു​​​​ന്നു യു​​​​എ​​​​സ്. യു​​​​എ​​​​സി​​​​ല്‍​​​​നി​​​​ന്നു​​​​ള്ള ഭ​​​​ക്ഷ്യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ ചൈ​​​​ന​​​​യി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലും ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ വ​​​​ന്‍ ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യി. വ​​​​ന്‍​​​​കി​​​​ട യു​​​​എ​​​​സ് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ മാ​​​​ര്‍​​​​ക്ക​​​​റ്റാ​​​​യി​​​​രു​​​​ന്നു ചൈ​​​​ന. ഈ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലും ക​​​​ന​​​​ത്ത ന​​​​ഷ്ട​​​​മാ​​​​ണ് നേ​​​​രി​​​​ടു​​​​ന്ന​​​​ത്.

Related News