Loading ...

Home International

തു​ര്‍​ക്കി​ക്കെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച്‌ സൈ​പ്ര​സും ഗ്രീ​സും

ഏ​​ഥ​​ന്‍​​സ്: ഈ​​സ്റ്റ് മെ​​ഡി​​റ്റ​​റേ​​നി​​യ​​ന്‍ ക​​ട​​ലി​​ല്‍ സൈ​​പ്ര​​സി​​നും ഗ്രീ​​സി​​നും അ​​വ​​കാ​​ശ​​പ്പെ​​ട്ട സ്ഥ​​ല​​ത്ത് എ​​ണ്ണ പ​​ര്യ​​വേ​​ക്ഷ​​ണം ന​​ട​​ത്തു​​ന്ന തു​​ര്‍​​ക്കി​​ക്കെ​​തി​​രേ ഉ​​പ​​രോ​​ധം ആ​​വ​​ശ്യ​​പ്പെ​​ട്ട് സൈ​​പ്ര​​സും ഗ്രീ​​സും. തു​​ര്‍​​ക്കി​​യു​​ടെ നീ​​ക്ക​​ത്തി​​നെ​​തി​​രെ ജ​​ര്‍​​മ​​നി​​യും ഫ്രാ​​ന്‍​​സും രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു.

അ​തേ​സ​മ​യം, പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​ത്തി​​നാ​​യി സ്പെ​​യി​​ന്‍ രം​​ഗ​​ത്തെ​​ത്തി​​യി​​ട്ടു​​ണ്ട്. സ്പെ​​യി​​ന്‍ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി അ​​രാ​​ഞ്ച ഗോ​​ണ്‍​സാ​​ലെ​​സ് ല​​യ​​യും തു​​ര്‍​​ക്കി വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി മെ​വ്‌​ലു​ത് കാ​​വു​​സോ​​ഗ് ലു​​വും ഇ​​ന്ന​​ലെ ച​​ര്‍​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നു. à´’​​രു മാ​​സം എ​​ണ്ണ പ​​ര്യ​​വേ​​ക്ഷണ പ്ര​​വ​​ര്‍​​ത്ത​​ന​​ങ്ങ​​ള്‍ നി​​ര്‍​​ത്തി​​വ​​ച്ചാ​​ല്‍ ച​ര്‍​ച്ച​​യ്ക്ക് അ​നു​കൂ​ല​മാ​യ​സാ​ഹ​ച​ര്യ​മൊ​രു​ങ്ങു​​മെ​​ന്നു സ്പെ​​യി​​ന്‍ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി പ​​റ​​ഞ്ഞു. എ​​ന്നാ​​ല്‍ ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ അ​​നു​​കൂ​​ല​​മാ​​യി തു​​ര്‍​​ക്കി വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി പ്ര​​തി​​ക​​രി​​ച്ചി​​ല്ല.
ഈ​​സ്താം​​ബു​​ളി​​ലെ ഹാ​​ഗി​​യ സോ​​ഫി​​യ ബ​​സി​​ലി​​ക്ക തു​​ര്‍​​ക്കി സ​​ര്‍​​ക്കാ​​ര്‍ മോ​​സ്കാ​​ക്കി മാ​​റ്റി​​യ ന​ട​പ​ടി​യി​ല്‍ ഗ്രീ​സി​ല്‍ പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കു​ക​യാ​ണ്

Related News