Loading ...

Home Kerala

കോവിഡ് കണക്കുകള്‍ പുറത്തുവിടുന്നതിലെ സുതാര്യത;കേരളം രണ്ടാമത്

ന്യൂഡല്‍ഹി : കോവിഡ് സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവിടുന്നതില്‍ സുതാര്യത പുലര്‍ത്തുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി കേരളം. അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദിനംപ്രതിയുള്ള സ്ഥിതിവിവര കണക്കുകള്‍ പുറത്തുവിടുന്നതില്‍‍ ഒന്നാം സ്ഥാനം അയല്‍ സംസ്ഥാനമായ കര്‍ണാടകയാണെന്നും പഠനം പറയുന്നു.കേരളത്തിന് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍ ബിഹാറും ഉത്തര്‍പ്രദേശുമാണ്. മേയ് 19 മുതല്‍ ജൂണ്‍ ഒന്നു വരെയുള്ള കോവിഡ് കണക്കുകളാണ് പരിശോധിച്ചത്. കര്‍ണാടകയ്ക്ക് 0.61 കോവിഡ് ഡേറ്റ റിപ്പോര്‍ട്ടിങ് സ്കോറാണ് (സിആര്‍ഡിഎസ്) ലഭിച്ചത്.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും സ്വയംഭരണ പ്രദേശങ്ങളും കോവിഡ് ഡേറ്റ പങ്കുവയ്ക്കുന്നതില്‍ സ്വീകരിച്ച സുതാര്യ രീതികളെ കുറിച്ചായിരുന്നു സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയുടെ പഠനം. à´•àµ‹à´µà´¿à´¡àµ പോസിറ്റീവായവരുടെ സ്വകാര്യതയ്ക്കു തീരെ പരിഗണന നല്‍കാത്തവരില്‍ മുന്‍പന്തിയിലുള്ളത് പഞ്ചാബാണ്.കോവിഡ് പോസിറ്റീവ് ആയവരുടെ വ്യക്തിവിവരങ്ങളും മറ്റും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണിത്. സംസ്ഥാനാന്തര യാത്ര അനുവദിനീയമായതിനാല്‍ വരും മാസങ്ങളില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനം പരമപ്രധാനമാണെന്നും പഠനം പറയുന്നു.

Related News