Loading ...

Home Kerala

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശമ്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ന്‍ കാ​ലാ​വ​ധി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി. ഡി​സം​ബ​ര്‍ 31 വ​രെ​യാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം.

വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ കെ. ​മോ​ഹ​ന്‍​ദാ​സ് അ​ധ്യ​ക്ഷ​നും പ്ര​ഫ. എം.​കെ. സു​കു​മാ​ര​ന്‍​നാ​യ​ര്‍, അ​ഡ്വ. അ​ശോ​ക് മാ​മ്മ​ന്‍ ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ 11-ാം ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ന്‍ 2019 ന​വം​ബ​ര്‍ ആ​റി​നാ​ണ് രൂ​പീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തെ​ക്കു​റി​ച്ചു പ​ഠി​ച്ചു റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നാ​ണു ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത്.

Related News