Loading ...

Home USA

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ട്രം​പ് ബൈ​ഡ​ന്‍ സം​വാ​ദ വേ​ദി മാ​റ്റി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്ത​പ്പെ​ടു​ന്ന സം​വാ​ദ​ത്തി​ന്‍റെ വേ​ദി മാ​റ്റി. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റും റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ഡോ​ണ​ള്‍​ഡ് ട്രം​പും ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​നും ത​മ്മി​ലു​ള്ള ആ​ദ്യ സം​വാ​ദ​ത്തി​ന്‍റെ വേ​ദി​യാ​ണ് മാ​റ്റി​യ​ത്.

ഇ​ന്ത്യാ​ന​യി​ലെ നേോാ​ട്ട​ര്‍ ഡാം ​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വ​ച്ചാ​യി​രു​ന്നു സം​വാ​ദം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, à´ˆ ​പ്ര​ദോ​ശ​ത്തെ കോ​വി​ഡ് വ്യാ​പ​ന​ത്തോ​ത് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് വേ​ദി മാ​റ്റു​ക​യാ​യി​രു​ന്നു. à´’​ഹി​യോ​യി​ലെ ക്ലെ​വ്ലാ​ന്‍​ഡി​ല്‍ സെ​പ്റ്റം​ബ​ര്‍ 29നാ​യി​രി​ക്കും സം​വാ​ദ പ​രി​പാ​ടി ഇ​നി ന​ട​ക്കു​ക.വെ​സ്റ്റേ​ണ്‍ റി​സ​ര്‍​വ് സ​ര്‍​വ​ക​ലാ​ശാ​ല​യും ക്ലെ​വ്ലാ​ന്‍​ഡ് ക്ലി​നി​ക്കും ചേ​ര്‍​ന്നാ​യി​രി​ക്കും പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ മൂ​ന്നി​ന് മു​ന്‍​പാ​യി മൂ​ന്ന് സം​വാ​ദ​ങ്ങ​ളി​ലാ​ണ് ഇ​രു​വ​രും നേ​ര്‍​ക്കു​നേ​ര്‍ വ​രി​ക.

Related News