Loading ...

Home Kerala

തലസ്ഥാന ജില്ലയില്‍ ഗുരുതര സാഹചര്യം;ലോക്ക്ഡൗണ്‍ തുടരും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ലോക്ക്ഡൗണ്‍ തുടരും. ജില്ലയില്‍ ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനം ഉണ്ടാകൂ. പതിവ് പോലെ തിരുവനന്തപുരത്താണ് ഇന്നും ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 161 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 137 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. à´œà´¿à´²àµà´²à´¯à´¿à´²àµâ€ ഇന്ന് 2723 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 11 പേര്‍ ഐസിയുവിലും ഒരാള്‍ വെന്റിലേറ്ററിലുമാണ്.

Related News