Loading ...

Home International

ഫറോ ദ്വീപില്‍ കടല്‍ ചുവന്നു;കൊന്നു തള്ളിയത് മുന്നൂറോളം തിമിംഗലങ്ങളെ

കോപ്പന്‍ഹേഗന്‍:ഡെന്‍മാര്‍ക്കിന്റെ ഭാഗമായതും എന്നാല്‍ സ്വയം ഭരണാധികാരം ഉള്ളതുമായ ഫറോ ദ്വീപില്‍ തീരം ചുവന്നുതുടങ്ങിയിരിക്കുന്നു. ആചാരമെന്നും ഒത്തുകൂടലെന്നുമുള്ള പേരില്‍ നടത്തുന്ന ഗ്രിന്‍ഡ ഡ്രാപ് എന്ന ആഘോഷത്തിന്റെ ഭാഗമായി ജൂലൈ 13നും 20നും ഇടയില്‍ ഇവിടെ കൊന്നൊടുക്കിയത് 300ഓളം പൈലറ്റ് തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയുമാണെന്നാണ് ഒരു പരിസ്ഥിതി എന്‍ജിഒ അറിയിക്കുന്നത്.അലയടിച്ചുവരുന്ന തിരമാലകളിലൂടെ തലയറുക്കപ്പെട്ട് ചോരയൊലിപ്പിച്ച്‌ കരയ്ക്ക് അടുക്കുന്നത് നൂറുകണക്കിന് തിമിംഗലങ്ങളാണ്. എല്ലാ വര്‍ഷവും നടത്തുന്ന ഗ്രിന്‍ഡ ഡ്രാപ് എന്ന ആഘോഷത്തിന്റെ ഭാഗമായാണ് അപരിഷ്കൃതമായ à´ˆ തിമിംഗല വേട്ട. നൂറുകണക്കിന് തിമിംഗലങ്ങളെ ഒരേസമയം കൊന്നുതള്ളും. à´ªà´¿à´¨àµà´¨àµ€à´Ÿàµ ഭക്ഷ്യാവശ്യങ്ങള്‍ക്കായി ഇവയുടെ മാംസവും കൊഴുപ്പും വേര്‍തിരിച്ച്‌ സൂക്ഷിക്കും. അധികൃതരുടെ പൂര്‍ണ പിന്തുണയുമുണ്ട് ഇതിന്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് മാത്രമായിരുന്നു à´ˆ വര്‍ഷത്തെ നിര്‍ദേശം. ഡെന്‍മാര്‍ക്കിന്റെ ഭാഗമാണെങ്കിലും സ്വയംഭരണാവകാശമുള്ള ഫറോ ദ്വീപ് ഇയുവിന്റെ ഭാഗമല്ല. അതുകൊണ്ടുതന്നെ ദ്വീപിന് അവരുടേതായ നിയമങ്ങളും ആചാരങ്ങളുമുണ്ട്.

മനുഷ്യന് ദോഷകരമായ മെര്‍ക്കുറി പോലെയുള്ളവ അടങ്ങിയ ഡിഡിടി ഡെറിവേറ്റീവുകള്‍, പിസിബികള്‍ എന്നിവയുടെ സാന്നിധ്യം പൈലറ്റ് തിമിംഗലങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലായെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയതുമാണ്. എന്നിട്ടും തിമിംഗലവേട്ടയ്ക്ക് ഇവിടെ നിരോധനമില്ല.ഗ്രിന്‍ഡ ഡ്രാപിനെ എതിര്‍ക്കുന്നവര്‍ ഫറോ ദ്വീപിലുമുണ്ട്. ലോകത്തൊട്ടാകെ നിരവധി സംഘടനകളും ഗ്രിന്‍ഡ ഡ്രാപിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പ്രധാനം അമേരിക്കയിലെ വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമുദ്ര സംരക്ഷണ സംഘടനയായ സീ ഷെപ്പേര്‍ഡ് ആണ്. ദ്വീപില്‍ മറ്റ് കൃഷിയോ വ്യവസായങ്ങളോ ഇല്ലാത്തതിനാല്‍ സമുദ്രജീവികളാണ് ഇവരുടെ പ്രധാന ഭക്ഷണ സ്രോതസ്സ്. എന്നാല്‍ തിമിംഗലങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് ഇതൊരു ഒഴിവുകഴിവല്ല. വര്‍ഷം തോറും ഇവിടെ കൊല്ലുപ്പെടുന്നത് 800ല്‍ അധികം പൈലറ്റ് തിമിംഗലങ്ങളാണ്.ഉള്‍ക്കടലില്‍നിന്ന് തിമിംഗലങ്ങളെ വേട്ടയാടി പിന്തുടര്‍ന്ന് ദ്വീപിലെ ഫ്യോഡ് മലഞ്ചെരുവുകളിലെത്തിച്ചാണ് കൊല്ലുന്നത്. പിന്നീട് അധികൃതര്‍ അനുമതി നല്‍കിയ ബീച്ചിലെത്തിക്കും. കഴുത്തറുത്ത നിലയില്‍ കൂട്ടം കൂട്ടിയിട്ടിരിക്കുന്ന തിമിംഗലങ്ങളുടെ ചിത്രം ഈറനണിയിപ്പിക്കുന്നതാണ്. ഒമ്ബതാം നൂറ്റാണ്ടില്‍ മനുഷ്യവാസം ആരംഭിച്ചതുമുതല്‍ ഫറോ ദ്വീപില്‍ ഗ്രിന്‍ഡ ഡ്രാപ് നടന്നുവരുന്നുണ്ട്. തിമിംഗലങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ആഘോഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫറോ ദ്വീപുകളുടെ പ്രധാനമന്ത്രി ബെറൂര്‍ സ്റ്റീഗ് നീല്‍സണിന് നല്‍കാനുള്ള അപേക്ഷയില്‍ 140,000 ത്തോളം പേര്‍ ഒപ്പിട്ടുകഴിഞ്ഞു.

Related News