Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 702 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു;483 സ​മ്പ​ര്‍​ക്ക രോ​ഗി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് സം​സ്ഥാ​ന​ത്ത് 702 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 483 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 35 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല എ​ന്ന​ത് കൂ​ടു​ത​ല്‍ ആ​ശ​ങ്ക​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്.

രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ല്‍ 75 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും 43 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും വ​ന്ന​വ​രാ​ണ്. 43 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തു. ര​ണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ളും ഇ​ന്ന് സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് (61), കോ​ട്ട​യം സ്വ​ദേ​ശി ഔ​സേ​ഫ് ജോ​ര്‍​ജ് (85) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സംസ്ഥാനത്ത് ഞായറാഴ്ച വരെ 61 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതില്‍ 21 പേര്‍ സ്ത്രീകളാണ്. തിരുവനന്തപുരത്ത് 11 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

745 പേ​ര്‍​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് ഭേ​ദ​മാ​യ​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 19,727 പേ​ര്‍​ക്കാ​ണ്. ഇ​തി​ല്‍1,054 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 9,611 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 18,417 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. 1,55,148 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 9,397 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ട്. ഇ​ന്ന് 1,237 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 495 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ള്ള​ത്.

കോ​വി​ഡ് രോ​ഗി​ക​ള്‍ ജി​ല്ല​തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം-161
കൊ​ല്ലം-22
പ​ത്ത​നം​തി​ട്ട-17
ആ​ല​പ്പു​ഴ-30
കോ​ട്ട​യം- 59
ഇ​ടു​ക്കി-70
എ​റ​ണാ​കു​ളം-15
തൃ​ശൂ​ര്‍-40
പാ​ല​ക്കാ​ട്-41
മ​ല​പ്പു​റം-86
കോ​ഴി​ക്കോ​ട്-68
വ​യ​നാ​ട്-17
ക​ണ്ണൂ​ര്‍-38
കാ​സ​ര്‍​ഗോ​ഡ്-38

​രോ​ഗ​മു​ക്തി ജി​ല്ല​തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം- 65
കൊ​ല്ലം- 57
പ​ത്ത​നം​തി​ട്ട-49
ആ​ല​പ്പു​ഴ-150
കോ​ട്ട​യം- 13
ഇ​ടു​ക്കി-25
എ​റ​ണാ​കു​ളം-69
തൃ​ശൂ​ര്‍-45
പാ​ല​ക്കാ​ട്-9
മ​ല​പ്പു​റം-88
കോ​ഴി​ക്കോ​ട്-41
വ​യ​നാ​ട്-49
ക​ണ്ണൂ​ര്‍-32
കാ​സ​ര്‍​ഗോ​ഡ്- 53

Related News