Loading ...

Home USA

അറ്റ്ലാന്റ മലയാളി എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം

അറ്റ്ലാന്റ: അറ്റ്ലാന്റയിലെ ഒമ്പതു ക്രിസ്ത്യൻ പള്ളികൾ അംഗങ്ങളായുള്ള എക്യൂമെനിക്കൽ മലയാളി ഫെല്ലോഷിപ്പിന്റെ പുതിയ പ്രസിഡന്റായി റവ. à´Žà´‚.à´Ÿà´¿. സാമുവേലിനേയും, സെക്രട്ടറിയായി ബിജു തുരുത്തുമാലിയേയും, ജോയിന്റ് സെക്രട്ടറിയായി മനോജ് കെ. ജോസിനേയും, ട്രഷററായ സജി സ്കറിയയേയും അറ്റ്ലാന്റ ഹോളിഫാമിലി ക്നാനായ കാത്തലിക് ചർച്ചിൽ കൂടിയ മീറ്റിംഗിൽ തെരഞ്ഞെടുത്തു. 

അറ്റ്ലാന്റ മലയാളി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഈവർഷത്തെ സംയുക്‌ത ക്രിസ്മസ് ആഘോഷ പരിപാടികൾ ഡിസംബർ 30–നു വൈകിട്ട് 6.30–നു സ്നെൽവില്ലിലുള്ള ഷൈലോ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്നതാണ്. 6.30–നു ആരംഭിക്കുന്ന പ്രദക്ഷിണത്തെ തുടർന്ന് പ്രാർത്ഥനാ ശുശ്രൂഷ, അംഗങ്ങളായുള്ള പള്ളികളുടെ കലാപരിപാടികൾ, സ്നേഹവിരുന്നു എന്നിവ ഉണ്ടായിരിക്കുന്നതാണ്. 

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

Related News