Loading ...

Home National

കേസുകള്‍ കുത്തനെ കുറഞ്ഞു; ധാരാവിയില്‍ ഇന്നലെ 2 രോഗികള്‍ മാത്രം

മുംബൈ: കോവിഡ് വ്യാപനം ഏറെ രൂക്ഷമായിരുന്ന ധാരാവിയില്‍ കേസുകള്‍ കുത്തനെ കുറയുന്നു. ലോകാരോഗ്യ സംഘടന പോലും ഈ നേട്ടത്തെ പ്രശംസിച്ചിരിക്കുകയാണ്. കടുത്ത നടപടികളായിരുന്നു ധാരാവിയില്‍ കൈക്കൊണ്ടത്. ഇന്നലെ, ഇവിടെ റിപ്പോര്‍ട്ട് ചെയ്തത് 2 കേസുകള്‍ മാത്രമാണ്. ആറര ലക്ഷത്തോളം പേരാണ് ഈ തെരുവില്‍ താമസിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ തെരുവില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ചെറുത്തുനില്‍പ്പ് അസാധ്യമെന്ന് കരുതിയെങ്കിലും പലഘട്ടങ്ങളിലായി നടത്തിയ പരിശോധനകള്‍ വഴിയും ബോധവല്‍ക്കരണം വഴിയും ധാരാവിയെ രക്ഷിക്കാനായി. ഏപ്രിലില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അതിവേഗത്തിലുള്ള വ്യാപനമാണ് ധാരാവിയിലുണ്ടായത്. 2531 പേര്‍ക്ക് ധാരാവിയില്‍ കോവിഡ് ബാധിച്ചിരുന്നു. ഇപ്പോള്‍ 113 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഡോക്ടര്‍മാരും സ്വകാര്യ ക്ലിനിക്കുകളും ക്യാമ്ബയിനുകളുടെ ഭാഗമായി. 14970 പേരെ മൊബൈല്‍ വാനുകളില്‍ പരിശോധനയ്ക്ക് വിധേയരാക്കി. 47500 വീടുകള്‍ കേന്ദ്രീകരിച്ച്‌ ക്യാമ്ബയിനുകള്‍ നടത്തിയെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഒറ്റയക്കം മാത്രമാണ്. എന്നാല്‍, ശനിയാഴ്ച മാത്രം 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് മുതല്‍ ഇവിടെ കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞുതുടങ്ങി.

Related News