Loading ...

Home International

യുഎസ് - ചൈന ബന്ധം ഉലയുന്നു; യുഎസ് കോണ്‍സുലേറ്റില്‍ പതാക താഴ്ത്തിക്കെട്ടി

ബെയ്ജിങ്: കൊറോണ ആരംഭിച്ചതുമുതല്‍ അമേരിക്ക, ചൈന ബന്ധം ആടിയുലയുകയാണ്. ഇതിന്റെ മറ്റൊരു സൂചനയായി ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റില്‍ പതാക താഴ്ത്തിക്കെട്ടി. കൂടാതെ, നയതന്ത്രപ്രതിനിധികളോട് ഇന്ന് രാജ്യം വിടാന്‍ ചൈന നിര്‍ദേശിക്കുകയും ചെയ്തു. ഈ മാസം 21നാണ് ചാരവൃത്തി ആരോപിച്ച്‌ ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ യുഎസ് ആവശ്യപ്പെട്ടത്. ഇതിനുള്ള മറുപടിയായിട്ടാണ് ബെയ്ജിങ്ങിന്റെ നടപടി. ടിബറ്റ് ഉള്‍പ്പെടെ ഒട്ടേറെ പ്രദേശങ്ങള്‍ സിച്ചുവാന്‍ പ്രവിശ്യയിലെ ചെങ്ദുവിലെ യുഎസ് കോണ്‍സുലേറ്റ് ജനറലിന്റെ പ്രവര്‍ത്തനപരിധിയിലാണ്. കൂടുതല്‍ ചൈനീസ് കോണ്‍സുലേറ്റുകളോട് പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ട്രംപ് പല വേദികളിലും ചൈനയ്‌ക്കെതിരേ തുറന്നടിച്ചതും ചൈനയെ പ്രകോപിപ്പിച്ചിരുന്നു.

Related News