Loading ...

Home Education

ആവര്‍ത്തനപ്പട്ടികയില്‍ പുതിയ 4 മൂലകങ്ങള്‍ക്കും പേരുകളായി by സംഗീത ചേനംപുല്ലി

ആറ്റോമികസംഖ്യ 113, 115, 117, 118 ഉള്ള പുതിയ മൂലകങ്ങള്‍ക്ക് പേരുകളും പ്രതീകങ്ങളുമായതോടെ ഇപ്പോള്‍ സമ്പൂര്‍ണ്ണ അംഗീകാരമായി. കഴിഞ്ഞ ഡിസംബറില്‍ അംഗീകരിച്ചെങ്കിലും ഒരു വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കുശേഷം ഇതാ ഇപ്പോള്‍ പേരുകളോടെ ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഫോര്‍ പ്യുവര്‍ ആന്‍ഡ് അപ്ളൈഡ് ഫിസിക്സി (IUPAC) à´¨àµà´±àµ† സമ്പൂര്‍ണ അംഗീകാരം. ഇതോടെയാണ് ആവര്‍ത്തനപ്പട്ടികയുടെ ഏഴാം നിരവരെ വിടവുകളില്ലാതെ പൂര്‍ണമായത്. 

ഒടുവില്‍ പേരുകളായി


113 ആറ്റോമികസംഖ്യയുള്ള മൂലകത്തിന് നിഹോണിയം എന്ന പേരും à´šà´µ (എന്‍എച്ച്) എന്ന പ്രതീകവുമാണ് നല്‍കിയത്. ഏഷ്യയില്‍ കണ്ടെത്തിയ ഏക മൂലകമായ ഇത് ജപ്പാനിലാണ് കണ്ടെത്തിയത്. ജപ്പാന്‍ എന്നത് ജാപ്പനീസ് ഭാഷയില്‍ നിഹോണ്‍ എന്നും ഉച്ചരിക്കാറുണ്ട്. ഉദയസൂര്യന്റെ നാട് എന്നാണ് ഇതിനര്‍ഥം. ഫുക്കുഷിമ ദുരന്തത്തോടെ ജപ്പാന്‍കാര്‍ക്ക് നഷ്ടമായ  ശാസ്ത്രാഭിമുഖ്യം à´ˆ പേര് മൂലകത്തിനു നല്‍കുന്നതിലൂടെ വീണ്ടെടുക്കാമെന്ന പ്രതീക്ഷയോടെയാണ് പേരു നല്‍കുന്നതെന്ന് ഗവേഷകര്‍. അമേരിക്കന്‍-റഷ്യന്‍ സംയുക്ത സംരംഭമാണ് 115, 117, 118 ആറ്റോമികസംഖ്യകളുള്ള മൂലകങ്ങള്‍ കണ്ടെത്തിയത്. ഗവേഷണത്തില്‍ പങ്കെടുത്ത റഷ്യയിലെ ജോയിന്റ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ന്യൂക്ളിയര്‍ റിസര്‍ച്ചിന്റെ ബഹുമാനാര്‍ഥം 115 ആറ്റോമിക സംഖ്യയുള്ള മൂലകത്തിന് മോസ്കോവിയം എന്ന് പേരും ങര (എംസി) എന്ന പ്രതീകവും നല്‍കി. കണ്ടെത്തലില്‍ പങ്കാളിയായ അമേരിക്കയിലെ ടെന്നസിയിലെ വിവിധ ഗവേഷണശാലകളെ പരിഗണിച്ച് മൂലകം 117ന് ടെന്നസിന്‍ (à´ ) എന്നും പേര് നിര്‍ദേശിച്ചു. ഉയര്‍ന്ന ആറ്റോമികസംഖ്യയുള്ള മൂലകങ്ങളുടെ കണ്ടെത്തലിലും പഠനത്തിലും നിര്‍ണായക സംഭാവനകള്‍ നല്‍കിയ യൂറി ഒഗാനസിന്‍ എന്ന ശാസ്ത്രജ്ഞന്റെ സ്മരണയ്ക്കായി 118-ാമത് മൂലകത്തിന് ഒഗാനസോണ്‍ എന്ന് പേരും Og à´Žà´¨àµà´¨ പ്രതീകവും നല്‍കി.പേരുകളെപ്പറ്റിയുള്ള പൊതുജനാഭിപ്രായം അറിയിക്കാന്‍ അഞ്ചുമാസം സമയം അനുവദിച്ചിരുന്നു. 2016 നവംബര്‍ എട്ടുവരെ ഐയുപിഎസിയുടെ വെബ്സൈറ്റില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ അവസരം നല്‍കി. ഹൈസ്കൂള്‍വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ അഭിപ്രായം അറിയിച്ചു. നവംബര്‍ 30ന് പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

വര്‍ഷങ്ങള്‍  നീണ്ട ഗവേഷണം
ആറ്റോമികസംഖ്യ 113 ഉള്ള മൂലകത്തെ കണ്ടെത്തിയത് ജപ്പാനില്‍നിന്നുള്ള ഗവേഷകസംഘവും 115, 117, 118 എന്നിവയെ കണ്ടെത്തിയത് അമേരിക്കന്‍-റഷ്യന്‍ സംയുക്ത സംഘവുമാണ്. 2004 ല്‍ തുടങ്ങിയ ഗവേഷണങ്ങള്‍ വിജയിച്ചത് 2010 ലാണ്. ബിസ്മത്ത് ആറ്റത്തെ സിങ്ക് അയോണുകള്‍കൊണ്ട് കൂട്ടിയിടിപ്പിച്ചാണ് മൂലകം 113 നിര്‍മിച്ചത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 30നാണ് മൂലകങ്ങളുടെ കണ്ടെത്തല്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇവയ്ക്ക് പേരുകളും പ്രതീകങ്ങളും നല്‍കുക എന്നതായിരുന്നു അടുത്തപടി.  ഐയുപിഎസി നിബന്ധനകള്‍ക്കു വിധേയമായി പേരുകള്‍ നിര്‍ദേശിക്കാനുള്ള അവസരം കണ്ടെത്തലുമായി ബന്ധപ്പെട്ട ശാസ്ത്രസംഘങ്ങള്‍ക്കുതന്നെയാണ്. പേരിന്റെ അവസാനഭാഗം സ്ഥിതിചെയ്യുന്ന ഗ്രൂപ്പിനെ പ്രതിനിധീകരിക്കണം എന്നതാണ് ആദ്യ നിബന്ധന. ഇതനുസരിച്ച് ഒന്നുമുതല്‍ 16 വരെ ഗ്രൂപ്പുകളിലെ മൂലകങ്ങളുടെ പേര് ഇയം’ (ഉദാഹരണം കലിഫോര്‍ണിയം, ഐന്‍സ്റ്റീനിയം) എന്നും 17-ാം ഗ്രൂപ്പിലുള്ളവയുടേത് ഇന്‍’എന്നും (ഫ്ലൂറിന്‍, ക്ളോറിന്‍) 18-ാം ഗ്രൂപ്പിലുള്ളവയുടെ പേര് ഓണ്‍’ എന്നും (നിയോണ്‍, ആര്‍ഗോണ്‍) എന്നുമാണ് അവസാനിക്കേണ്ടത്. കൂടാതെ ഏതെങ്കിലും പുരാണകഥാപാത്രത്തിന്റെയോ, ധാതുവിന്റെയോ, സ്ഥലത്തിന്റെയോ, ശാസ്ത്രജ്ഞന്റെയോ പേരുമായോ à´† മൂലകത്തിന്റെതന്നെ സ്വഭാവവുമായോ ബന്ധമുള്ളതാകണം പേര്.
ആവര്‍ത്തനപ്പട്ടിക വികസിക്കാം
ക്വാണ്ടം സിദ്ധാന്തം ഉള്‍പ്പെടെ സുപ്രധാന സിദ്ധാന്തങ്ങളെ പുതിയ മൂലകങ്ങളുടെ കണ്ടെത്തല്‍ ശരിവയ്ക്കുന്നു. കൂടാതെ 120നു മുകളില്‍ ആറ്റോമിക സംഖ്യയുള്ള മൂലകങ്ങള്‍ സ്ഥിരതകാണിക്കാനുള്ള സാധ്യത ക്വണ്ടാം സിദ്ധാന്തം പ്രവചിക്കുന്നുണ്ട്. ഇത്തരം മൂലകങ്ങളുടെ കണ്ടെത്തലിലേക്കുള്ള ചവിട്ടുപടിയാകാം പുതിയ മൂലകങ്ങള്‍. ഏതായാലും ഏഴാം നിരയ്ക്കപ്പുറത്തേക്ക് ആവര്‍ത്തനപ്പട്ടികയെ വികസിപ്പിക്കാനുള്ള അന്വേഷണങ്ങള്‍ സജീവമായിത്തന്നെ നടക്കുന്നുണ്ട്.
അവലംബം:  https://iupac.org/iupac-announces-the-names-of-the-elements-113-115-117-and-118/
എന്താണ് ആവര്‍ത്തനപ്പട്ടിക?
മൂലകങ്ങളെ അവയുടെ ആറ്റോമിക നമ്പറിന്റെ ആരോഹണക്രമത്തില്‍ ക്രമീകരിച്ച പട്ടികയാണ് ആവര്‍ത്തനപ്പട്ടിക. മൂലകങ്ങളെ അവയുടെ രാസസ്വഭാവത്തിനനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഒറ്റനോട്ടത്തില്‍തന്നെ അവയുടെ ആറ്റോമികസംഖ്യ, അറ്റോമികഭാരം, രാസപ്രവര്‍ത്തനശേഷി, ലോഹീയ സ്വഭാവം എന്നിവയെല്ലാം ആവര്‍ത്തനപ്പട്ടികയില്‍നിന്ന് മനസ്സിലാക്കാം. മാത്രമല്ല, മൂലകങ്ങള്‍ ചേര്‍ന്ന് വിവിധ സംയുക്തങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയും, അവയുടെ രാസസ്വഭാവവുമൊക്കെ പ്രവചിക്കാനും ആധാരം ആവര്‍ത്തനപ്പട്ടികതന്നെ. അനേകം ശാസ്ത്രജ്ഞന്മാരുടെ ഒരു നൂറ്റാണ്ടിലേറെ നീണ്ട ഗവേഷണ ഫലമായാണ് ആവര്‍ത്തനപ്പട്ടികയ്ക്ക് ഇന്നു കാണുന്ന സുസംഘടിത രൂപം കൈവന്നത്. ഏഴു നിരകളടങ്ങിയ ആവര്‍ത്തനപ്പട്ടികയുടെ ഏഴാം നിര സമീപകാലംവരെ അപൂര്‍ണമായിരുന്നു. നാല് പുതിയ മൂലകങ്ങളുടെ കണ്ടെത്തലും അവയുടെ പേരുകളും IUPAC (ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഫോര്‍ പ്യുവര്‍ ആന്‍ഡ് അപ്ളൈഡ് ഫിസിക്സ്) ഔദ്യാഗികമായി അംഗീകരിച്ചതോടെ à´ˆ നിരയും പൂര്‍ണമാക്കപ്പെട്ടിരിക്കുന്നു.
ആവര്‍ത്തനപ്പട്ടികയില്‍ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത് അവയുടെ അറ്റോമികസംഖ്യയുടെ ക്രമത്തിലാണ്. ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണത്തിനു തുല്യമാണ് അതിന്റെ ആറ്റോമികസംഖ്യ. ന്യൂക്ളിയസിനകത്ത് ഒരേ ചാര്‍ജുള്ള പ്രോട്ടോണുകള്‍ തമ്മില്‍ വികര്‍ഷിക്കുന്നുണ്ടെങ്കിലും ന്യൂക്ളിയര്‍ ബലം à´ˆ വികര്‍ഷണത്തെ മറികടന്ന് മൂലകങ്ങള്‍ക്ക് സ്ഥിരത നല്‍കുന്നു. എങ്കിലും പ്രോട്ടോണുകളുടെ എണ്ണം ഒരുപരിധിയില്‍ കൂടുമ്പോള്‍ വികര്‍ഷണം ന്യൂക്ളിയര്‍ ബലത്തെ മറികടക്കുകയും മൂലകങ്ങള്‍ അസ്ഥിരമായി മാറുകയും ചെയ്യുന്നു. 92 പ്രോട്ടോണുകളുള്ള യുറേനിയമാണ് പ്രകൃതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന അവസാന മൂലകം. ഇതിനുശേഷമുള്ള മൂലകങ്ങള്‍ ട്രാന്‍സ് യുറേനിയം മൂലകങ്ങള്‍ എന്നറിയപ്പെടുന്നു. ഇവയെല്ലാം അതിവേഗം വിഘടിച്ച് സ്ഥിരതയുള്ള മറ്റ് ചെറിയ ആറ്റങ്ങളായി മാറുന്നതിനാല്‍ പ്രകൃതിയില്‍ സ്വാഭാവികമായി കാണപ്പെടുന്നില്ല. യുറേനിയത്തിനുശേഷമുള്ള മൂലകങ്ങള്‍ മുമ്പേതന്നെ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും വിവിധ ശാസ്ത്രസംഘങ്ങളുടെ ഏറെനാളത്തെ ശ്രമഫലമായാണ് പലതിനെയും കണ്ടെത്താന്‍കഴിഞ്ഞത്. സെക്കന്‍ഡിന്റെ പതിനായിരത്തില്‍ ഒരംശം മാത്രം ആയുസ്സുള്ള ഇവയെ കണ്ടെത്തുകയും സ്ഥിരീകരിക്കുകയും എളുപ്പമല്ല. ചെറിയ ആറ്റോമികസംഖ്യയുള്ള മൂലകങ്ങളെ തമ്മില്‍ കൂട്ടിയിടിപ്പിച്ചാണ് à´ˆ മൂലകങ്ങള്‍ നിര്‍മിക്കുക.ഇനിയും മൂലകങ്ങള്‍  വരുമോ?
ആധുനിക ആവര്‍ത്തനപ്പട്ടികയില്‍ പതിനെട്ട് ഗ്രൂപ്പുകളും ഏഴു പീരിയഡുകളുമാണ് നിലവില്‍ ഉള്ളത്. ഇപ്പോള്‍ ഏഴാം പിരിയഡ് നിറഞ്ഞുകഴിഞ്ഞു. ഇനിയും പുതിയ മൂലകങ്ങള്‍ കണ്ടുപിടിക്കപ്പെടുമെന്ന് തീര്‍ച്ച. 119 ാം മൂലകത്തിന്റെയോ അതിനു മുകളില്‍ ആറ്റോമിക നമ്പറുള്ള മൂലകത്തിന്റെയോ കണ്ടെത്തലോടെ പട്ടികയില്‍ എട്ടാം പീരിയഡിനു തുടക്കമാവും. ഉയര്‍ന്ന ആറ്റോമിക ‘ഭാരവും സ്ഥിരതയുമുള്ള, കൃത്രിമമായി സൃഷ്ടിക്കുന്ന പുതിയ മൂലകങ്ങളുടെ കൂട്ടം എന്ന സങ്കല്‍പത്തെ ഐലന്‍ഡ് ഓഫ് സ്റ്റബിലിറ്റി എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഇത് യാഥാര്‍ഥ്യമാവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ശാസ്ത്രലോകം.
ഒരു പുതിയ മൂലകം കണ്ടുപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അതിന്റെ കൃത്യതയും സാധുതയും കഡജഅഇ യിലെ വിദഗ്ധര്‍ അടങ്ങിയ ഗ്രൂപ്പ് അംഗീകൃത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിലയിരുത്തും. അങ്ങനെ സ്ഥിരീകരണം ലഭിച്ച ശേഷമേ പുതിയ മൂലകത്തെ ആവര്‍ത്തനപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. ട്രാന്‍സ് ഫെര്‍മിയം വര്‍ക്കിങ് ഗ്രൂപ്പ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഇപ്പോള്‍ നടന്ന സ്ഥിരീകരണ ഫലമായാണ് ഇപ്പോള്‍ നാലു മൂലകങ്ങള്‍ കൂടി ആവര്‍ത്തനപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇതിനു തൊട്ടു മുമ്പ് ആവര്‍ത്തനപ്പട്ടികയില്‍ ഇടം നേടിയ മൂലകങ്ങള്‍ 114 ാം മൂലകമായ ഫ്ലെറോവിയവും 116 ാം മൂലകമായ ലിവര്‍മോറിയവുമാണ്. ഇപ്പോള്‍ ആവര്‍ത്തനപ്പട്ടികയില്‍ ഇടം നേടിയ നാലു മൂലകങ്ങളും താല്‍ക്കാലിക നാമത്തിലാണ് ആദ്യം അറിയപ്പെട്ടത്.  അതു കഴിഞ്ഞാണ് മൂലകങ്ങള്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍ ക്ക് അവയുടെ പേരു നിര്‍ദേശിക്കാനുള്ള അവസരം .  പേരു നിര്‍ദ്ദേശിക്കപ്പെട്ടാല്‍ അത് കഡജഅഇ നിശ്ചിതകാലയളവിലേക്ക് ചര്‍ച്ചയ്ക്കായി വയ്ക്കും. അതിനുശേഷമേ പേരിനും പ്രതീകത്തിനും അംഗീകാരം നല്‍കൂ.

Related News