Loading ...

Home National

രാ​ജ​സ്ഥാ​ന്‍ ഭ​ര​ണ പ്ര​തി​സ​ന്ധി, സു​പ്രീം കോ​ട​തി​യി​ലെ ഹ​ര്‍​ജി സ്പീ​ക്ക​ര്‍ പി​ന്‍​വ​ലി​ച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ജ​സ്ഥാ​നി​ല്‍ എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കു​ന്ന​ത് ത​ത്കാ​ലം ത​ട​ഞ്ഞ ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശ​ത്തി​നെ​തി​രെ സ്പീ​ക്ക​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു. ഹ​ര്‍​ജി​യി​ല്‍ സു​പ്രീം കോ​ട​തി ഇ​ന്നു വാ​ദം പു​ന​രാ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് സ്പീ​ക്ക​റു​ടെ നീ​ക്കം. നി​യ​മ​സ​ഭാ സ​മ്മേ​ള​നം കേ​സി​ന്‍റെ പേ​രി​ല്‍ മാ​റ്റി​വ​യ്ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കാ​ന്‍ കോണ്‍ഗ്രസ് തീ​രു​മാ​നി​ച്ച​ത്.

രാ​ജ​സ്ഥാ​നി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ബി​ജെ​പി ശ​ക്ത​മാ​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടി​യാ​ണ് നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ക്കാ​ന്‍ പു​തി​യ ത​ന്ത്ര​വു​മാ​യി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യ​ത്. രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി തു​ട​രു​ന്ന രാ​ജ​സ്ഥാ​നി​ല്‍ നി​യ​മ​സ​ഭ ചേ​രാ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ശി​പാ​ര്‍​ശ ത​ള്ളി ഗ​വ​ര്‍​ണ​ര്‍ ക​ല്‍​രാ​ജ് മി​ശ്ര രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Related News