Loading ...

Home Kerala

ചികിത്സ കിട്ടാതെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

എറണാകുളം ആലുവാ ജില്ലാ ആശുപത്രിക്ക് മുമ്ബില്‍ ചികിത്സ കിട്ടാതെ രോഗി ആംബുലന്‍സില്‍ കിടന്ന് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. പുളിഞ്ചുവട്ടിലെ ഫ്ലാറ്റിലുള്ള സെക്യൂരിറ്റി ജീവനക്കാരന്‍ പറവൂര്‍ സ്വദേശി വിജയനാണ് മരിച്ചത്. രാവിലെ ആലുവ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും അര മണിക്കൂറോളം ആംബുലന്‍സില്‍ തന്നെ കിടത്തിയെന്നാണ് ആരോപണം. അതെ സമയം സംഭവത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടി.

Related News