Loading ...

Home USA

മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ ഹന്ന;ആശങ്കയില്‍ അമേരിക്ക

വാഷിംഗ്ടണ്‍: കൊറോണ ദുരിതത്തിലായ അമേരിക്കയ്ക്ക് മറ്റൊരു ദുരിതം വിതച്ച്‌ ഹന്ന ചുഴലിക്കാറ്റ്. ടെക്‌സസ് തീരത്ത് മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലികാറ്റ് വീശുന്നത്. ചുഴലിക്കാറ്റിനൊപ്പം അതിശക്തമായ മഴയുമുണ്ട്.കടലില്‍ വലിയ ഉയരത്തില്‍ തിരമാലകളും രൂപപ്പെട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍2020ല്‍ അമേരിക്കയില്‍ ഉണ്ടാകുന്ന ആദ്യ ചുഴലിക്കാറ്റാണ് ഹന്ന. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ കൊറോണ വെല്ലുവിളികള്‍ക്കിടയിലാണ് അമേരിക്കയ്ക്ക് പ്രകൃതി ദുരന്തത്തെ നേരിടേണ്ടി വരുന്നത്. ദക്ഷിണ ടെക്‌സാസില്‍ 85 മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇതിന് പുറമെ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുകയാണ്.ശനിയാഴ്ച വൈകിട്ട് പ്രാദേശിക സമയം അഞ്ചുമണിയോടെയാണ് ഒന്നാം കാറ്റഗറിയില്‍പെട്ട ചുഴലിക്കാറ്റ് തീരം തൊട്ടത്. പോര്‍ട്ട് മാന്‍സ്ഫീല്‍ഡിന് 15 മൈല്‍ വടക്ക് പാഡ്രെ ദ്വീപില്‍ കനത്ത മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേതുടര്‍ന്ന് കനത്ത ആശങ്കയിലാണ് അമേരിക്ക.

Related News