Loading ...

Home Gulf

ഒമാനില്‍ ബലിപെരുന്നാളിന്​ ഒരാഴ്​ച പൊതുഅവധി

മസ്​കത്ത്​: രാജ്യത്ത്​ ബലിപെരുന്നാളി​​െന്‍റ ഭാഗമായി മൂന്ന്​ ദിവസം കൂടി പൊതു അവധി നല്‍കി ദിവാന്‍ ഒാഫ്​ റോയല്‍ കോര്‍ട്ട്​ ഉത്തരവ്​ പുറപ്പെടുവിച്ചു. പുതിയ ഉത്തരവ്​ പ്രകാരം ജൂലൈ 30 വ്യാഴാഴ്​ച മുതല്‍ ആഗസ്​റ്റ്​ ആറ്​ വ്യാഴാഴ്​ച വരെ രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ സ്​ഥാപനങ്ങള്‍ക്ക്​ അവധിയായിരിക്കും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീക്കി​​െന്‍റ നിര്‍ദേശപ്രകാരമാണ്​ ദിവാന്‍ ഒാഫ്​ റോയല്‍ കോര്‍ട്ടി​​െന്‍റ ഉത്തരവ്​. നേരത്തേ ജൂലൈ 30 മുതല്‍ ആഗസ്​റ്റ്​ മൂന്ന്​ വരെയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്​. പെരുന്നാള്‍ പൊതുഅവധിക്ക്​ ശേഷമുള്ള വാരാന്ത്യ അവധിയും കഴിഞ്ഞ്​ ആഗസ്​റ്റ്​ ഒമ്ബതിനായിരിക്കും അടുത്ത പ്രവര്‍ത്തിദിനമെന്ന്​ ദിവാന്‍ ഓഫ് ​ റോയല്‍ കോര്‍ട്ടി​​െന്‍റ ഉത്തരവില്‍ പറയുന്നു.

Related News