Loading ...

Home Education

ഹോളിവുഡ് താരം ജോണ്‍ സാക്സണ്‍ അന്തരിച്ചു

ആറ് പതിറ്റാണ്ടിലേറെ അഭിനയ ജീവിതത്തില്‍ സജീവമായിരുന്ന ഹോളിവുഡ് താരം ജോണ്‍ സാക്സണ്‍ (83) അന്തരിച്ചു. യുഎസിലെ ടെന്നസി സംസ്ഥാനത്തെ സ്വവസതിയില്‍ ഇന്നലെ ആയിരുന്നു അന്ത്യം. ന്യുമോണിയ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ നടി ഗ്ലോറിയ മാര്‍ട്ടല്‍. ഹോളിവുഡ് എന്‍റര്‍ടെയ്ന്‍മെന്‍റ് മാധ്യമമായ ഹോളിവുഡ് റിപ്പോര്‍ട്ടറാണ് മരണവാര്‍ത്ത പുറത്തു വിട്ടത്.ജോണ്‍ സാക്സണ്‍ ബ്രൂസ് ലീക്കൊപ്പം എത്തിയ 'എന്‍റര്‍ ദി ഡ്രാഗണ്‍', വെസ് ക്രാവെന്‍റെ 'എ നൈറ്റ്മെയര്‍ ഓണ്‍ എം സ്ട്രീറ്റ്', മെര്‍ലണ്‍ ബ്രാന്‍ഡോയ്ക്കൊപ്പമെത്തിയ 'അപ്പലൂസ' തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും ആരാധകര്‍ക്ക് പ്രിയചിത്രങ്ങളാണ്‌. മികച്ച സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദേശവും താരത്തിനു ലഭിച്ചിരുന്നു.1935ല്‍ ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിനില്‍ ജനിച്ച ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് കര്‍മൈന്‍ ഒറികോ എന്നാണ്.

Related News