Loading ...

Home International

ഉ​ത്ത​ര​കൊ​റി​യ​യി​ല്‍ ആ​ദ്യ കൊ​റോ​ണ കേ​സ് സ്ഥി​രീ​ക​രി​ച്ചു, നഗരം ലോക്ക്ഡൗണില്‍

പ്യോ​ഗ്യാം​ഗ്: ഉ​ത്ത​ര​കൊ​റി​യ​യി​ല്‍ ആ​ദ്യ കൊ​റോ​ണ വൈ​റ​സ് കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മൂ​ന്നു വ​ര്‍​ഷം മു​ന്പ് രാ​ജ്യം​വി​ട്ട് ദ​ക്ഷി​ണ കൊ​റി​യ​യി​ലേ​ക്കു പോ​യ​ശേ​ഷം ക​ഴി​ഞ്ഞ ആ​ഴ്ച തി​രി​ച്ചെ​ത്തി​യ ആ​ള്‍​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നു ഭ​ര​ണ​കൂ​ട മു​ഖ​പ​ത്ര​മാ​യ കെ​സി​എ​ന്‍​എ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.ഡീ​മാ​ര്‍​ക്കേ​ഷ​ന്‍ ലൈ​നി​ലൂ​ടെ തി​രി​ച്ചെ​ത്തി​യ ഇ​യാ​ള്‍​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ആ​ദ്യ കേ​സ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഏ​കാ​ധി​പ​തി à´•à´¿à´‚ ​ജോം​ഗ് ഉ​ന്‍ അ​ടി​യ​ന്ത്ര​ര യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തു സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. à´…​തി​ര്‍​ത്തി ന​ഗ​ര​മാ​യ കീ​സോം​ഗി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​യ​താ​യി കെ​സി​എ​ന്‍​എ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം, അ​തീ​വ സു​ര​ക്ഷ​യു​ള്ള ഡീ​മാ​ര്‍​ക്കേ​ഷ​ന്‍ ലൈ​ന്‍ മ​റി​ക​ട​ന്നു രോ​ഗി എ​ങ്ങ​നെ രാ​ജ്യ​ത്ത് എ​ത്തി എ​ന്ന​ത് അ​ന്വേ​ഷി​ക്കാ​ന്‍ കിം ​ജോം​ഗ് ഉ​ന്‍ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. വീ​ഴ്ച വ​രു​ത്തി​യ​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു കി​മ്മി​ന്‍റെ നി​ര്‍​ദേ​ശ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ഉ​ത്ത​ര​കൊ​റി​യ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ആ​റു മാ​സം മു​ന്പു​ത​ന്നെ ഉ​ത്ത​ര​കൊ​റി​യ അ​തി​ര്‍​ത്തി​ക​ള്‍ അ​ട​യ്ക്കു​ക​യും ജ​ന​ങ്ങ​ളെ ഐ​സൊ​ലേ​ഷ​നി​ല്‍ പാ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍. മ​റ്റു രാ​ജ്യ​ങ്ങ​ള്‍ കോ​വി​ഡി​നു മു​ന്നി​ല്‍ പ​ക​ച്ചു​നി​ന്ന​പ്പോ​ള്‍ ഉ​ത്ത​ര​കൊ​റി​യ നേ​ടി​യ വി​ജ​യ​ത്തെ കിം ​പു​ക​ഴ്ത്തു​ക​യും ചെ​യ്തി​രു​ന്നു.

Related News