Loading ...

Home National

നൂറു രൂപ കൈക്കൂലി നല്‍കിയില്ല; 14കാരന്റെ മുട്ടവണ്ടി മറിച്ചിട്ട് പൊലീസുകാരന്റെ ക്രൂരത

മുട്ടവില്‍പന നടത്തുകയായിരുന്ന 14കാരന്റെ ഉന്തുവണ്ടി 100 രൂപ കൈക്കൂലി നല്‍കാത്തതിന് മറിച്ചിട്ട് പോലീസുകാരന്റെ കൊടും ക്രൂരത. റോഡില്‍ നിന്ന് ഉന്തുവണ്ടി മാറ്റണമെന്നും അല്ലെങ്കില്‍ 100 രൂപ തരണമെന്നുമായിരുന്നു പൊലീസുകാരുടെ ആവശ്യം. എന്നാല്‍, 14 കാരന്‍ കൈക്കൂലി നല്‍കാന്‍ തയാറാകാതിരുന്നതോടെ ഇയാള്‍ വണ്ടി മറിച്ചിട്ടു. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളൂടെ വ്യാപകമായി പ്രചരിച്ചതോടെ പ്രാദേശിക ഭരണകൂടത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കുട്ടിക്ക് പുതിയ വാഹനം നല്‍കുമെന്നും തദ്ദേശഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Related News