Loading ...

Home Kerala

കാസര്‍ഗോഡ് അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ; കുമളി ചെക്ക് പോസ്റ്റില്‍ റവന്യൂ ഉദ്യോഗസ്ഥന് കൊവിഡ്

കാസര്‍ഗോഡ്/ഇടുക്കി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനനാജ്ഞ പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, മഞ്ചേശ്വരം, കുമ്ബള, ഹൊസ് ദുര്‍ഗ്, നീലേശ്വരം എന്നീ സ്‌റ്റേഷന്‍ പരിധികളിലാണ് ഇന്ന് അര്‍ദ്ധരാത്രി മുതലാണ് നിരോധനാജ്ഞ നിലവില്‍ വരുന്നത്. കുമളി ചെക്ക്‌പോസ്റ്റില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന റവന്യൂ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം 17വരെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. കോഴിക്കോട് ജില്ലയില്‍ 18 കേന്ദ്രങ്ങള്‍ അടച്ചിടലിലാണ്. തൃശൂര്‍, എറണാകുളം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ അടക്കമുള്ള കര്‍ശന ഇവിശട കൂടുതല്‍ വാര്‍ഡുകള്‍ അടസച്ചു. തിരുവന്നതപുരം കരകുളം പഞ്ചായത്തില്‍ കൂടുതല്‍ ജാഗ്രത തുടരുകയാണ്. ഇവിടെ കഴിഞ്ഞയാഴ്ച മരിച്ച 13 പേരില്‍ ആറു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലത്ത് 48 പഞ്ചായത്തുകള്‍ അടച്ചിട്ടിരിക്കുകയാണ്.

Related News