Loading ...

Home Gulf

യുഎഇയിലെത്താന്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

മനാമ:യുഎഇയില്‍ എത്തുന്ന എല്ലാവര്‍ക്കും ആഗസ്ത് ഒന്ന് മുതല്‍ ആര്‍ടി-പിസിആര്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. ട്രാന്‍സിറ്റ് യാത്രക്കാര്‍ ഉള്‍പ്പെടെ രാജ്യത്തെ വിമാനതാവളങ്ങളിലെത്തുന്ന ഏതു രാജ്യക്കാര്‍ക്കും ഇത് ബാധകം. 12 വയസ്സിന് താഴെയുള്ള കുട്ടികളെയും ശാരീരികവെല്ലുവിളിയുള്ള കുട്ടികളെയും ഒഴിവാക്കി. യുഎഇ സര്‍ക്കാര്‍ അംഗീകരിച്ച അതത് രാജ്യങ്ങളിലെ അംഗീകൃത ലാബില്‍ 96 മണിക്കൂറിനിടെ നടത്തിയ കോവിഡ് ഫലമാണ് ഹാജരാക്കേണ്ടത്. അംഗീകൃത ലബോറട്ടറികള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് യുഎഇ വിമാനതാവളങ്ങളില്‍ പരിശോധന നടത്തും. 17 രാജ്യങ്ങളിലായി 106 പരിശോധനാ കേന്ദ്രങ്ങളാണ് യുഎഇ അംഗീകരിച്ചത്. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസത്തെ സമ്ബര്‍ക്ക വിലക്ക് നിര്‍ബന്ധം. താമസവിസക്കാര്‍ക്ക് തിരിച്ചുവരാന്‍ യുഎഇ-ഇന്ത്യ സെക്ടറില്‍ നടക്കുന്ന പ്രത്യേക വിമാന സര്‍വീസ് ഞായറാഴ്ച അവസാനിക്കും.

Related News