Loading ...

Home International

കൊറോണയെ നിയന്ത്രിക്കാന്‍ കഴിയും; ലോകാരോഗ്യ സംഘടന

വാഷിംഗ്ടണ്‍: ആഗോള മഹാമാരിയായ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങള്‍ക്ക് പോലും വൈറസിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞു. ഫലപ്രദമായ ഇടപെടലുകളിലൂടെ കൊറോണയെ നിയന്ത്രിക്കാന്‍ കഴിയുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊറോണ ബാധിക്കുന്ന രാജ്യം സമ്ബന്നമോ ദരിദ്രമോ എന്നതിന് പ്രസക്തിയില്ല. ഭരണകൂടത്തിന്റേയും ആരോഗ്യ മേഖലയുടേയും ഉള്‍പ്പെടെയുള്ള സംയുക്ത പ്രവര്‍ത്തനത്തിലൂടെ കൊറോണയെ തടയാന്‍ സാധിക്കും. എല്ലാ മേഖലകളുടേയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് ഡോ. മരിയ വാന്‍കെര്‍കോവ് പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാനായി സാമൂഹ്യ അകലം പാലിക്കലും മാസ്‌ക് ധരിക്കലും പ്രധാനമാണ്. കൈകള്‍ ശുചിയായി സൂക്ഷിക്കുകയും കൂടുതല്‍ ജാഗ്രത പാലിക്കുകയും വേണം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വൈറസിനെ ചെറുക്കാന്‍ അനിവാര്യമാണെന്നും വാന്‍കെര്‍കോവ് പറഞ്ഞു.

Related News