Loading ...

Home Kerala

കോട്ടയത്തും എറണാകുളത്തും 5 കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു

കോട്ടയം/എറണാകുളം ; കോവിഡ് വ്യാപനം രൂക്ഷമാകുന്ന കോട്ടയത്തും എറണാകുളത്തും 5 കണ്ടെയ്ന്‍മെന്‍റെ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 39 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റെ് സോണുകളായി. വൈക്കം , കോട്ടയം നഗരസഭകളിലെ 24 ആം വാര്‍ഡുകള്‍ അയ്മനം പഞ്ചായത്തിലെ 14 ആം വാര്‍ഡ് , പാറത്തോട് പഞ്ചായത്തിലെ 16 ആം വാര്‍ഡ്, വെച്ചൂര്‍ പഞ്ചായത്തിലെ 1 , 4 വാര്‍ഡുകള്‍ എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ്  സോണുകള്‍.
കളമശ്ശേരി നഗരസഭയിലെ എച്ച്‌ à´Žà´‚ à´Ÿà´¿ ജംങ്ക്ഷന്‍ , അങ്കമാലി ,തുറവൂര്‍ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളാണ് മറ്റു നിയന്ത്രണ മേഖലകള്‍. 4 ആം വാര്‍ഡായ ജോര്‍ദാന്‍പുരവും 14 ആം വാര്‍ഡായ തുറവൂര്‍ ടൗണും , ചേരനല്ലൂര്‍ പഞ്ചായത്തിലെ മാരപ്പറമ്ബ് വാര്‍ഡും തിരുവാണിയൂര്‍ പഞ്ചായത്തിലെ വെങ്കിട മരങ്ങാട്ടുപിള്ളി വാര്‍ഡും പുതുതായി കണ്ടെയ്ന്‍മെന്റ്  സോണുകളായി. അതേസമയം, വാഴക്കുളം പഞ്ചായത്തിലെ മണക്കുമൂലയെ കണ്ടെയ്ന്‍മെന്‍റെ് സോണില്‍ നിന്നും ഒഴിവാക്കി.



Related News