Loading ...

Home Kerala

സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം

കൊച്ചി : സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി. കഴിഞ്ഞദിവസം ആലുവയില്‍ മരിച്ച നാലാംമൈല്‍ ചെല്ലപ്പന് കോവിഡ് സ്ഥിരീകരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാ​ഘാതത്തെ തുടര്‍ന്നാണ് ചെല്ലപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വെച്ച്‌ മരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തലശ്ശേരി സ്വദേശി ലൈല ( 62) ബത്തേരിയില്‍ മരിച്ചു. ബം​ഗലൂരുവില്‍ നിന്നെത്തിയ ലൈല ന്യൂമോണിയ ബാധിച്ച്‌ ചികില്‍സയിലായിരുന്നു. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച്‌ അവശനിലയിലായ ലൈലയെ സ്വദേശമായ തലശ്ശേരിയിലേക്ക് മെഡിക്കല്‍ ആംബുലന്‍സില്‍ കൊണ്ടുവരികയായിരുന്നു. മുത്തങ്ങ വഴി വരുന്നതിനിടെ വയനാട്ടില്‍ വെച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ബം​ഗലൂരുവില്‍ വെച്ച്‌ നടത്തിയ പരിശോധനയില്‍ ഇവരുടെ ഫലം നെ​ഗറ്റീവ് ആയിരുന്നുവെന്നാണ് സൂചന. നേരത്തെ രണ്ടുപേര്‍ കൂടി ഇന്ന് കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ (75) ആണ് മരിച്ചത്. കൂടാതെ പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലിയും(40) കോവിഡ് ബാധിച്ച്‌ മരിച്ചു. അഞ്ജലി തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്ന് മൂന്നാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച്‌ മരിച്ചത് നാലുപേരായി. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടമായവരുടെ എണ്ണം 58 ആയി ഉയര്‍ന്നു.

Related News