Loading ...

Home Europe

ബ്രി​ട്ട​നി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ വീ​ഴ്ച​ക​ള്‍ ഉ​ണ്ടായി; ബോ​റി​സ് ജോ​ണ്‍​സ​ണ്‍

ല​ണ്ട​ന്‍: ബ്രി​ട്ട​നി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വീ​ഴ്ച​ക​ള്‍ സം​ഭ​വി​ച്ചു​വെ​ന്ന് തു​റ​ന്ന് സ​മ്മ​തി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കു​റ​ച്ച്‌ കൂ​ടി കാ​ര്യ​ക്ഷ​മ​മാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ന്താ​രാ​ഷ്ട്രാ മാ​ധ്യ​മ​മാ​യ ബി​ബി​സി​ക്കു ന​ല്കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വൈ​റ​സി​നെ​യോ അ​തി​ന്‍റെ വ്യാ​പ​ന​ത്തേ​യോ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ന്‍ ഗ​വ​ണ്‍​മെ​ന്‍റി​നോ ആ​രോ​ഗ്യ മേ​ഖ​ല​യ്ക്കോ സാ​ധി​ച്ചി​രു​ന്നി​ല്ല- ജോ​ണ്‍​സ​ണ്‍ പ​റ​ഞ്ഞു. വീ​ഴ്ച​ക​ളി​ല്‍ നി​ന്ന് പാ​ഠ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ള​ണ​മെ​ന്നും മ​ന്ത്രി​മാ​ര്‍ ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ഴ്ച​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നും ഉ​ണ്ടെ​ങ്കി​ല്‍ അ​തേ​ക്കു​റി​ച്ചും സ്വ​ന്ത്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ബ്രി​ട്ട​നി​ല്‍ ഇ​തു​വ​രെ 2,97,914 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 45,677 പേ​ര്‍ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

Related News