Loading ...

Home International

ചൈനയുടെ ചൊവ്വാ ദൗത്യം ടിയാൻവെൻ വിജയകരമായി വിക്ഷേപിച്ചു

ബീജിംഗ്: ചൊവ്വയിലേയ്ക്കുള്ള ആദ്യ ബഹിരാകാശ വിക്ഷേപണ ദൗത്യവുമായി ചൈന. ടിയാന്‍വെന്‍-1 (Tianwen-1) എന്ന് പേരിട്ട ദൗത്യം രഹസ്യമായാണ് ചൈന നടപ്പാക്കിയത്. പര്യവേഷണവുമായി ലോംഗ് മാര്‍ച്ച്‌ - 5 റോക്കറ്റ് ഇന്നലെ രാവിലെ ഹെയ്‍നാന്‍ ദ്വീപില്‍ നിന്ന് കുതിച്ചുയര്‍ന്നു. അമേരിക്കയ്‍ക്ക് ശേഷം ആദ്യമായി ചൊവ്വയിലേക്ക് ഒരു പര്യവേഷണവാഹനം വിജയകരമായി അയക്കുന്ന രാജ്യമാകുക എന്നതാണ് ചൈനയുടെ ലക്ഷ്യം. റോക്കറ്റ് വിക്ഷേപണം ചൈനീസ് മാദ്ധ്യമങ്ങള്‍ തത്സമയം പ്രക്ഷേപണം ചെയ്‍തിരുന്നു. ടിയാന്‍വെന്‍ 2021 ഫെബ്രുവരിയില്‍ ലക്ഷ്യത്തിലെത്തുമെന്നാണ് ചൈന നാഷണല്‍ സ്പേസ് അഡ്‍മിനിസ്ട്രേഷന്‍ പറയുന്നത്. ചൊവ്വയിലെ ഭൂഗര്‍ഭജല സാന്നിദ്ധ്യം, ജീവന്റെ സാന്നിദ്ധ്യം എന്നിവയാണ് ടിയാന്‍വെന്‍ പഠനവിധേയമാക്കുക. ചൈനയുടെ രണ്ടാമത്തെ ചൊവ്വ പര്യവേഷണ പരീക്ഷണമാണിത്. റഷ്യയോടൊപ്പം ചേര്‍ന്ന് 2011ല്‍ ചൈന, ഒരു വിക്ഷേപണം നടത്തിയിരുന്നു. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് നിയന്ത്രണം നഷ്‍ടപ്പെട്ട പേടകം കത്തിയമര്‍ന്നു. ലക്ഷ്യം ചൊവ്വയിലെ മഞ്ഞുപാളികള്‍ ഭൂഗര്‍ഭ ഐസ് പാളികള്‍ ഉണ്ടെന്ന് കണ്ടെത്തിയ ചൊവ്വയിലെ യുട്ടോപ്യ പ്ലാനിഷ്യ (Utopia Planitia) എന്ന പ്രദേശത്തേക്കാണ് ചൈനയുടെ പേടകം പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈയാഴ്‍ച വിക്ഷേപിക്കുന്ന രണ്ടാമത്തെ ചൊവ്വാദൗത്യമാണ് ടിയാന്‍വെന്‍-1. ജൂലായ് 20ന് യു.എ.ഇ, തങ്ങളുടെ ബഹിരാകാശ ദൗത്യം ജപ്പാനില്‍ നിന്ന് വിക്ഷേപിച്ചു. അടുത്തയാഴ്‍ച അമേരിക്ക തങ്ങളുടെ പുതിയ ചൊവ്വാപേടകം വിക്ഷേപിക്കുന്നുണ്ട്. പെര്‍സവെറന്‍സ് എന്നാണ് പേര്. ക്യൂരിയോസിറ്റി എന്ന പേരില്‍ യു.എസ്‍.എ വിക്ഷേപിച്ച ചൊവ്വാദൗത്യത്തിന്റെ തുടര്‍ച്ചയാണിത്. ചൊവ്വ കുറച്ച്‌ കടുപ്പമാണ്

Related News