Loading ...

Home Gulf

യു.​എ.​ഇ​യി​​ല്‍ എ​ത്തു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും കോ​വി​ഡ്​ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി

വിദേശ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേയ്ക്ക് വരുന്ന എല്ലാവര്‍ക്കും കൊറോണ പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയതായി അടിയന്തര ദുരന്തനിവാരണ വിഭാഗം, വിദേശ കാര്യ-രാജ്യാന്തര സഹകരണ മന്ത്രാലയം എന്നിവ വ്യക്തമാക്കി. നേരത്തെ 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു പരിശോധന ആവിശ്യമായിരുന്നത്. സ്വദേശികള്‍, പ്രവാസികള്‍, വിനോദ സഞ്ചാരികള്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവരെല്ലാം എവിടെ നിന്ന് വരുന്നവരായാലും പരിശോധന നടത്തണം. എന്നാല്‍ 12 വയസിന് താഴെയുള്ളവര്‍ക്ക് ഈ പരിശോധന ആവശ്യമില്ല.ദുബായ് ഒഴിച്ച്‌ യു.എ.ഇയിലെ മറ്റു എമിറേറ്റുകളിലെത്തുന്നവര്‍ക്ക് ഐസിഎ അനുമതിയാണ് വേണ്ടത്.യുഎഇ നിര്‍ദേശിക്കുന്ന അംഗീകൃത ലാബറോട്ടറിയില്‍ പരിശോധന നടത്തിയവര്‍ക്ക് മാത്രമേ ഐസിഎ അനുമതി ലഭിക്കുകയുള്ളൂ.

Related News