Loading ...

Home Kerala

തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണം; ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍

തൃ​ശൂ​ര്‍: സമ്പ​ര്‍​ക്ക രോ​ഗി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണം. രോ​ഗ​വ്യാ​പ​നം ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. തൊ​ട്ട​ടു​ത്തു​ള്ള മു​രി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച മു​ത​ല്‍ ര​ണ്ടി​ട​ത്തും ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ നി​ല​വി​ല്‍ വ​രും. ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍ ഒ​ഴി​കെ ഒ​രു വാ​ഹ​ന​വും അ​നു​വ​ദി​ക്കി​ല്ല. തൃ​ശൂ​ര്‍ മാ​ര്‍​ക്ക​റ്റി​ലും ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രും.

തൃ​ശൂ​രി​ല്‍ വ്യാ​ഴാ​ഴ്ച 83 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ലെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1024 ആ​യി ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ ഇ​ന്ന​ലെ മാ​ത്രം സ​മ്ബ​ര്‍​ക്കം വ​ഴി രോ​ഗം പ​ക​ര്‍​ന്ന​ത് 28 പേ​ര്‍​ക്കാ​ണ്. ഇ​തോ​ടെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച​ത്.കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന്‍ തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ലെ ത​ട്ടു​ക​ട​ക​ള്‍ അ​ട​പ്പി​ച്ചു. എ​ല്ലാ​ത്ത​രം വ​ഴി​യോ​ര ക​ച്ച​വ​ട​വും അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ക​ച്ച​വ​ടം ഒ​രാ​ഴ്ച​ത്തേ​ക്കു നി​ര്‍​ത്തി​വ​യ്ക്കാ​നാ​ണു ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

Related News