Loading ...

Home International

ചൈനയിലെ യു.എസ്​ കോണ്‍സുലേറ്റ്​ അടക്കാന്‍ ഉത്തരവ്

ബെയ്​ജിങ്​: യു.എസ്​-ചൈന സംഘര്‍ഷം പുതിയ തലങ്ങളിലേക്ക്​ ഉയരുന്നു. ഹൂസ്​റ്റണിലെ അമേരിക്കന്‍ നടപടിക്ക്​​ പ്രതി​കാരമായി ഷെന്‍ഡുവിലെ യു.എസ്​ കോണ്‍സുലേറ്റ്​ അടക്കാന്‍ ചൈന ഉത്തരവിട്ടു. അമേരിക്കയുടെ ന്യായീകരിക്കാനാവത്ത നടപടിക്കുള്ള മറുപടിയാണിതെന്ന്​ ചൈനീസ്​ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ചൈന ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍, മറുപടി നല്‍കാന്‍ ചൈനയെ നിര്‍ബന്ധിതമാക്കിയത്​ യു.എസാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയില്‍ വ്യക്​തമാക്കുന്നു. വിവിധ തലങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നുവെങ്കിലും കോണ്‍സുലേറ്റുകള്‍ അടക്കാന്‍ ആവശ്യപ്പെടുന്നത്​ ഇതാദ്യമായാണ്​. ഹൂസ്​റ്റണിലെ ചൈനീസ്​ കോണ്‍സുലേറ്റ്​ 72 മണിക്കൂറിനകം അടക്കാനായിരുന്നു യു.എസിന്റെ  ഉത്തരവ്​. ചൈന കോറോണ വൈറസ്​ ഗവേഷണ രഹസ്യങ്ങളുള്‍പ്പടെ മോഷ്​ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു നടപടി. ഇതിന്​ പിന്നാലെ യു.എസിന്​ തക്കതായ മറുപടി നല്‍കുമെന്ന്​ ചൈന വ്യക്​തമാക്കിയിരുന്നു. ബെയ്​ജിങ്ങിലെ എംബസിക്ക്​ പുറമേ ചൈനയിലും ഹോ​ങ്കോങ്ങിലുമായി അഞ്ച്​ കോണ്‍സുലേറ്റുകളാണ്​​ യു.എസിനുള്ളത്​. 

Related News