Loading ...

Home Gulf

അടുത്ത വര്‍ഷത്തോടെ സൗദി സമ്പദ്‍‌വ്യവസ്ഥയുടെ വളര്‍ച്ച തിരിച്ചുപിടിക്കുമെന്ന് ആഗോള സാമ്പത്തിക ഏജന്‍സികള്‍

കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തരണം ചെയ്ത് സൗദി സമ്പദ് വ്യവസ്ഥ അടുത്ത വര്‍ഷത്തോടെ വളര്‍ച്ച തിരിച്ചു പിടിക്കുമെന്ന് ആഗോള സാമ്പത്തിക ഏജന്‍സികള്‍. 2015-2019 കാലയളവിലെ വളര്‍ച്ചയുടെ ഇരട്ടി വളര്‍ച്ച 2021-24 കാലയളവില്‍ രാജ്യം കൈവരിക്കുമെന്നും പഠനം പറയുന്നു.അന്താരാഷ്ട്രാ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും സാമ്പത്തിക വെല്ലുവിളികളെ അതിജയിച്ച് മുന്നോട്ട് പോകാന്‍ സൗദി സമ്പദ് വ്യവസ്ഥക്ക് കഴിഞ്ഞതായി പഠനം പറയുന്നു.

രാജ്യത്തിന്റെ കുറഞ്ഞ കടവും ദൃഢതയുള്ള ബാലന്‍സ് ഷീറ്റും ഉയര്‍ന്ന വിദേശ നാണ്യ ശേഖരവുമാണ് ഇതിന് സഹായകരമായത്. രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗമായ എണ്ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത് സമ്പദ് ഘടനക്ക് ഇരട്ട പ്രഹരമായി. ഈ വര്‍ഷത്തെ ജീ.ഡി.പി വളര്‍ച്ച നാലേ ദശാംശം ആഞ്ചായി കുറയും ഇതിന്റെ ഭാഗമായി ഉയരുന്ന ധനക്കമ്മി വരും വര്‍ഷങ്ങളില്‍ കുറയുമെന്നും പഠനം വ്യക്തമാക്കുന്നു. പോയ വര്‍ഷം 22.8 ശതമാനമായിരുന്ന സര്‍ക്കാര്‍ കടം ഈ വര്‍ഷം 35 ശതമാനം വരെ ഉയരും. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ സമ്പദ് ഘടനയുടെ വളര്‍ച്ചാ നിരക്ക് പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടി വര്‍ധനവ് പ്രതീക്ഷിക്കുന്നതായും സാമ്പത്തിക പഠനം പറയുന്നു. എണ്ണയിതര വരുമാന മാര്‍ഗങ്ങള്‍ക്കുള്ള സമഗ്രവും വൈവിധ്യപൂര്‍ണ്ണവുമായ പദ്ധതികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് കരുത്ത പകരുന്നതിന് സഹായകമാകുമെന്നും പഠനം പറയുന്നു.

Related News