Loading ...

Home National

ടിക്കറ്റ് ചെക്കിംഗ് ഇനി ഈസി; ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് ടിക്കറ്റ് പരിശോധിക്കാന്‍ റെയില്‍വേ

ന്യൂഡല്‍ഹി: കൊവിഡ് രോഗ വ്യാപനം രാജ്യമാകെ വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക് അതിവേഗം നടക്കുകയാണ്. ഈ സമയം ജീവനക്കാര്‍ക്ക് രോഗവ്യാപന ഭീതിയില്ലാതെ ജോലി നോക്കാന്‍ പുതിയൊരു വഴി കണ്ടെത്തിയിരിക്കുകയാണ് ഉത്തര മധ്യ റെയില്‍വേ. ടിക്കറ്റ് പരിശോധകര്‍ക്ക് യാത്രികനെ സ്‌പര്‍ശിക്കാതെ ടിക്ക‌റ്റ് പരിശോധിക്കാനുള‌ള ക്യുആര്‍ കോഡ് വഴിയുള‌ള ടിക്ക‌റ്ര് പരിശോധനാ സംവിധാനമാണിത്. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആണ് റിസര്‍വ് ചെയ്‌ത ടിക്ക‌റ്റുകളുടെ വിവരം ക്യു ആര്‍ കോഡായി ലഭിക്കാനുള‌ള സംവിധാനം ഏര്‍പ്പെടുത്തിയത്. ഉത്തര മധ്യ റെയില്‍വേയിലെ പ്രയാഗ് രാജ് ഡിവിഷനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. 'ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഒരു എസ്‌എംഎസ് ലഭിക്കും.അതിലെ യുആര്‍എല്‍ അല്ലെങ്കില്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്ബോള്‍ ടിക്ക‌റ്റ് കാണാനാകും. ഈ സ്‌കാനര്‍ ടിക്കറ്റ് പരിശോധകന്‍ നോക്കി വിലയിരുത്തും.' ഉത്തര മധ്യ റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു. മുന്‍പ് തന്നെ ഉത്തര റെയില്‍വേയിലെ മൊറാദാബാദ് ഡിവിഷനില്‍ പരിഷ്‌കരിച്ച ക്യു ആര്‍ കോഡ് ടിക്ക‌റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ടിക്കറ്റുകള്‍ പരിശോധകന്റെ കൈയിലുള‌ള ക്യു ആര്‍ കോഡ് യന്ത്രത്തിലൂടെ പരിശോധിച്ചിരുന്നു. ഉത്തര പശ്ചിമ റെയില്‍വേയും 12 റയില്‍വേ സ്‌റ്റേഷനുകളില്‍ ക്യു ആര്‍ കോഡ്കഴിഞ്ഞ വര്‍ഷം നടപ്പാക്കിയിരുന്നു.

Related News