Loading ...

Home sports

ചാമ്പ്യാൺന്‍സ് ലീഗ് യോഗ്യത തേടി ചെല്‍സി

ഇന്നലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുണൈറ്റഡും ചെല്‍സിയും പോയന്റ് നഷ്ടപ്പെടുത്തിയതോടെ പ്രീമിയര്‍ ലീഗിലെ ചാമ്ബ്യന്‍സ് ലീഗ് യോഗ്യത എന്തുമാകും എന്ന അവസ്ഥയിലായിരിക്കുകയാണ്. പ്രീമിയര്‍ ലീഗിലെ ചാമ്ബ്യന്‍സ് ലീഗ് പോര് ഫോട്ടോ ഫിനിഷിലേക്ക് തന്നെ പോവും. ചെല്‍സി, ലെസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇവരില്‍ രണ്ട് ടീമുകള്‍ അകത്തും ഒരു ടീം പുറത്തും ആകും. ഞായറാഴ്ച നടക്കുന്ന രണ്ട് മത്സരങ്ങള്‍ ആണ് ചാമ്ബ്യന്‍സ് ലീഗ് യോഗ്യത ആര്‍ക്കെന്ന് വിധിക്കുക. ഇതില്‍ ഒരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലെസ്റ്ററും നേര്‍ക്കുനേര്‍ വരുമ്ബോള്‍ മറ്റൊന്നില്‍ ചെല്‍സി വോള്‍വ്സിനെ നേരിടും. ഇന്നലെ നേടിയ സമനില മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്. 63 പോയന്റ് ആണ് യുണൈറ്റഡിനുള്ളത്. നാലാമതുള്ള ചെല്‍സിക്കും 63 പോയന്റ. എന്നാല്‍ ചെല്‍സിയുടെ ഗോള്‍ ഡിഫറന്‍സ് വളരെ കുറവ് ആയതിനാല്‍ യുണൈറ്റഡ് മുന്നില്‍ നില്‍ക്കുകയാണ്. 62 പോയന്റുമായി നില്‍ക്കുന്ന ലെസ്റ്റര്‍ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും അവസാന മത്സരത്തില്‍ ഒരു സമനില ചാമ്ബ്യന്‍സ് ലീഗ് യോഗ്യത നല്‍കും. ലെസ്റ്ററിന് യോഗ്യത ലഭിക്കണമെങ്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തുകയോ അല്ലായെങ്കില്‍ ചെല്‍സി പരാജയപ്പെടുകയും ലെസ്റ്റര്‍ സമനില നേടുകയും ചെയ്യണം. ചെല്‍സിക്ക് എതിരാളികളായുള്ള വോള്‍വ്സ് യൂറോപ്പ ലീഗ് യോഗ്യത ഉറപ്പിക്കാന്‍ എന്തായാലും വിജയിക്കേണ്ടതുണ്ട്. വോള്‍വ്സ് മികച്ച ഫോമിലുമാണ്. എന്നാല്‍ മത്സരം ചെല്‍സിയുടെ ഹോമിലാണ് എന്നത് കൊണ്ട് അവര്‍ക്ക് മുന്‍ തൂക്കം ഉണ്ട്. എന്തായാലും പ്രീമിയര്‍ ലീഗിലെ അവസാന ദിവസം നാടകീയത നിറഞ്ഞതായിരിക്കും എന്ന് ഉറപ്പിക്കാം.

Related News