Loading ...

Home health

സ്ട്രെസ്സിനെ വേഗത്തില്‍ മറികടക്കാം

വെണ്ണയെ പൊതുവെ തടി കൂട്ടുന്ന ഒരു ആഹാര പദാര്‍ത്ഥമായാണ് കണാക്കാക്കുന്നത്. എന്നാല്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ ഒരു ആഹാരമാണ് വെണ്ണ. വെണ്ണക്ക് മാനസിക സമ്മര്‍ദ്ദത്തെ കുറക്കുന്നതിനും നല്ല ഉറക്കം നല്‍കുന്നതിനുമെല്ലാം പ്രത്യേക കഴിവാണുള്ളത്. മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനുമായി കിടക്കുന്നതിനു മുന്‍പ് അ‌ല്‍‌പം വെണ്ണ കാലിനടിയില്‍ തേച്ചുപിടിപ്പിക്കുന്നതിലൂടെ സാധിക്കും. ശരീരത്തിന് നല്ല പ്രതിരോധ ശേഷി വെണ്ണ കഴിക്കുന്നതിലൂടെ കൈവരിക്കാനാകും.


വെണ്ണയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത്‌എല്ലുകളുടെയും, പല്ലുകളുടെയും ആരോഗ്യത്തിന് അത്യന്തം ഗുണകരമാണ്. സ്ത്രീകള്‍ ഇത് കഴിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. വെണ്ണയില്‍ അടങ്ങിയിരിക്കുന്ന ജീവകം സി ശരീരത്തിലെ അണുബാധകളെ ശക്തമായി പ്രതിരോധിക്കും. ദഹനന സംബന്ധമായ അസുഖങ്ങള്‍ക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കുമെല്ലാം വെണ്ണ കഴിക്കുന്നതിലൂടെ പരിഹാരം കാണാന്‍ സാധിക്കും. എന്നാല്‍ അമിതമായി വെണ്ണ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമായും മാറാം. വെണ്ണ കഴിക്കേണ്ടതിന്റെ അളാവ് സ്വന്തം ശാരീരിക അവസ്ഥക്കനുസരിച്ച്‌ വേണം ക്രമപ്പെടുത്താന്‍.

Related News