Loading ...

Home Kerala

കൊറോണ, കേരളത്തില്‍ ഇന്ന് 3 മരണം

തിരുവനന്തപുരം : കൊറോണയെ തുടര്‍ന്ന് സംസ്ഥാനത്ത് സ്ത്രീ മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശിനി ട്രീസ വര്‍ഗ്ഗീസ് (60) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 51 ആയി. കിടപ്പ് രോഗിയായിരുന്ന ട്രീസയ്ക്ക് ആന്റിജന്‍ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെയോടെയായിരുന്നു മരണം സംഭവിച്ചത്. കൊറോണ പ്രോട്ടോകോള്‍ പ്രകാരം ട്രീസയുടെ മൃതദേഹം സംസ്‌കരിച്ചു. സംസ്ഥാനത്ത് ഇന്ന് മാത്രം കൊറോണയെ തുടര്‍ന്ന് മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം സ്വദേശിയായ ഇര്‍ഷാദ്, പാറശ്ശാല സ്വദേശിനിയായ തങ്കമ്മ എന്നിവരാണ് ഇന്ന് മരിച്ച മറ്റ് രണ്ട് പേര്‍.

Related News