Loading ...

Home Africa

ആന്‍ഡ്രൂ മിലാന്‍ജെനി അന്തരിച്ചു; മണ്ഡേലയ്‌ക്കൊപ്പം 27 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവ്

ജൊഹന്നാസ്ബര്‍ഗ്: ആന്‍ഡ്രൂ മിലാന്‍ജെനി അന്തരിച്ചു. മണ്ഡേലയ്‌ക്കൊപ്പം 27 വര്‍ഷം വര്‍ണ്ണവിവേചനത്തിനെതിരെ പോരാടി ജയിലില്‍ കഴിഞ്ഞ നേതാവായിരുന്നു. 95-ാം വയസ്സിലാണ് മിലാന്‍ജെനി മരണത്തിന് കീഴടങ്ങിയത്. അടിവയറ്റിലെ രോഗബാധ കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു. ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്ര്യ പോരാട്ടത്തില്‍ നേതൃത്വം കൊടുത്ത നെല്‍സണ്‍ മണ്ഡേല, ഡെന്നീസ് ഗോള്‍ഡ്ബര്‍ഗ്, വാള്‍ട്ടര്‍ സിസുലു എന്നിവര്‍ക്കൊപ്പമാണ് മിലാന്‍ജെനിയേയും ശിക്ഷിച്ചത്.ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന രാജ്യദ്രോഹകുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. 1964ലാണ് മണ്ഡേലയേയും മിലാന്‍ജെനിയേയുമടക്കമുള്ളവരെ തടവിലാക്കിയത്. ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട 8 പേരില്‍ ഒരാളായിരുന്നു മിലാന്‍ജെനി.ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ 1951ല്ാണ് മിലാന്‍ജെനി ചേര്‍ന്നു പ്രവര്‍ത്തിച്ചത്. ജയില്‍ മോചിതനായ ശേഷം പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.

Related News