Loading ...

Home Kerala

പത്തനംതിട്ട നഗരസഭ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

പത്തനംതിട്ട : പത്തനംതിട്ട  നഗരസഭയുടെ ഒരു മേഖലയിൽ കോവിഡ് 19 സമൂഹവ്യാപനം  ആരംഭിച്ച സാഹചര്യത്തിൽ മറ്റു പ്രദേശങ്ങളിൽ വ്യാപിക്കാതിരിക്കുന്നതിന് കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. രോഗികളെ പരിചരിക്കുന്നതിനായി നഗരസഭയിൽ മുന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കും. ജിയോ ഹോസ്പിറ്റൽ, മുസലിയാർ കോളേജ്, ലിജോ ഓഡിറ്റോറിയം എന്നിവിടങ്ങളിലായി 300ൽ അധികം ബഡ്ഡുകൾ ക്രമീകരിക്കും. മെയിന്റനെൻസ് വർക്കുകൾ അവസാന ഘട്ടത്തിലാണ്. നഗരസഭയിലെ എല്ലാ വാർഡുകളും അണുവിമുക്തമാക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. സർക്കാർ ഏജൻസിയായ തിരുവല്ല ക്രിസ് ഗ്ലോബലുമായി ചേർന്നാണ്  അണുനശീകരണ പ്രവർത്തനങ്ങൾ   നടപ്പാക്കുന്നത്.
   
നഗരസഭയിൽ രണ്ടാംഘട്ട ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭാ ബസ്റ്റാൻഡും കെ.എസ്.ആർ.റ്റി.സി ബസ്സുകളും നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ അണുവിമുക്ത്തമാക്കി. നഗരസഭാ ഓഫീസിലും പ്രൈവറ്റ് ബസ്സ്റ്റാന്റിലും ഓട്ടോമാറ്റിക് ഹാൻഡ് സാനിട്ടൈസർ സ്ഥാപിച്ചു. ഫർണിച്ചർ മാനുഫാക്ച്ചേഴ്സ് ആൻഡ് മർച്ചൻറ്സ് അസോസിയേഷൻ സ്പോൺസർ ചെയ്തു.

Related News