Loading ...

Home Kerala

നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച ചേ​രാ​നി​രു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വ​ച്ചു. വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം ചേ​രും. സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും.

നി​ശ്ച​യി​ച്ച​ശേ​ഷം നി​യ​മ​സ​ഭാ സ​മ്മേ​ള​നം റ​ദ്ദാ​ക്കു​ന്ന​ത് കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​ണ്. ത​ല​സ്ഥാ​ന​ത്ത് ഉ​ള്‍​പ്പെ​ടെ കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ഭ ചേ​രു​ന്ന​ത് ഗു​ണ​ക​ര​മാ​കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് യോ​ഗം മാ​റ്റി​വ​ച്ച​ത്. അ​തേ​സ​മ​യം, സ​ഭാ​സ​മ്മേ​ള​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ ഒ​ഴി​വാ​ക്കു​ന്ന​തി​നോ​ട് യോ​ജി​ച്ചി​ട്ടി​ല്ല.

സ​ഭാ​സ​മ്മേ​ള​നം മാ​റ്റി​യ​തോ​ടെ സ​ര്‍​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം വി.​ഡി.​സ​തീ​ശ​ന്‍ ന​ല്‍​കി​യ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സും റ​ദ്ദാ​യി. അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​ട​പ​ടി​യെ​ന്നു പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു. നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി​വെ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ ഒ​ളി​ച്ചോ​ട്ട​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​ട​ര്‍​ന്നു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ബ​ജ​റ്റ് സ​മ്മേ​ള​നം പാ​തി​വ​ഴി​യി​ല്‍ നി​ര്‍​ത്തി സ​ഭ ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌ 13നു ​പി​രി​ഞ്ഞ​ത്. ബ​ജ​റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ധ​ന​ബി​ല്‍ പാ​സാ​ക്കി​യി​രു​ന്നി​ല്ല. ജൂ​ലൈ 31നു ​മു​ന്‍​പ് ധ​ന​ബി​ല്‍ പാ​സാ​ക്ക​ണം. ക​ഴി​ഞ്ഞ 15നു ​ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ധ​ന​ബി​ല്‍ പാ​സാ​ക്കു​ന്ന​തി​നാ​യി 27ന് ​ഏ​ക​ദി​ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചു ചേ​ര്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

Related News