Loading ...

Home USA

ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യയും അമേരിക്കയും സഹകരിച്ചു പ്രവര്‍ത്തിക്കും

വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​യു​എ​സ് പ്ര​തി​രോ​ധ ഇ​ട​പാ​ടു​ക​ളു​ടെ ഭാ​ഗ​മാ​യി ഡ്രോ​ണു​ക​ളു​ടെ സാ​ങ്ക​തി​ക വി​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​എ​സ് എ​യ​ര്‍ ഫോ​ഴ്‌​സ് റി​സ​ര്‍ച്ച്‌ ലാ​ബും ഇ​ന്ത്യ​യു​ടെ ഡി​ഫ​ന്‍സ് റി​സ​ര്‍ച്ച്‌ ആ​ന്‍ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ര്‍ഗ​നൈ​സേ​ഷ​നു​മാ​യി ക​രാ​ര്‍ ഒ​പ്പു​വ​ച്ചേ​ക്കും. ര​ണ്ടു വ​ര്‍ഷം നീ​ണ്ട ച​ര്‍ച്ച​ക​ള്‍ക്കു ശേ​ഷ​മാ​ണ് ക​രാ​ര്‍ യാ​ഥാ​ര്‍ഥ്യ​മാ​വു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ല്‍ പെ​ന്‍റ​ഗ​ണ് വ​ലി​യ സ​ന്തോ​ഷ​മാ​ണ് ഉ​ള്ള​തെ​ന്നും യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി എ​ല​ന്‍ എം ​ലോ​ര്‍ഡ് അ​റി​യി​ച്ചു.​യു​എ​സ്-​ഇ​ന്ത്യ ബി​സി​ന​സ് കൗ​ണ്‍സി​ലി​ന്‍റെ ഇ​ന്ത്യ ഐ​ഡി​യ ഉ​ച്ച​കോ​ടി​യി​ലാ​ണ് എ​ല​ന്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​രാ​ര്‍ യാ​ഥാ​ര്‍ഥ്യ​മാ​യാ​ല്‍ ഇ​ന്ത്യ​യു​മാ​യി ചേ​ര്‍ന്ന് അ​മേ​രി​ക്ക ഡ്രോ​ണു​ക​ള്‍ നി​ര്‍മി​ക്കും.

ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര ക​രാ​ര്‍ അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ല്‍ വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് എ​ല​ന്‍ ലോ​ര്‍ഡ് ഡ്രോ​ണ്‍ നി​ര്‍മാ​ണ​ത്തി​ലും വി​പ​ണ​ന​ത്തി​ലും ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച​ത്‌.

Related News