Loading ...

Home Kerala

ഉയരുന്ന ആശങ്ക; സംസ്ഥാനത്ത് ഇ​ന്ന് 1038 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സംസ്ഥാനത്ത് കോവിഡ് ആശങ്ക വര്‍ധിക്കുന്നു. രോഗം ബാധിച്ചവരുടെ ദിനംപ്രതിയുള്ള കണക്കിലെ എണ്ണം ആദ്യമായി ആയിരം കടന്നു. 1038 പേ​​​ര്‍​​​ക്കാണ് ഇന്ന് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചത്. ഇ​​​വ​​​രി​​​ല്‍ 785 പേ​​​ര്‍​​​ക്ക് സ​​​ന്പ​​​ര്‍​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 57 പേ​​​രു​​​ടെ സ​​​ന്പ​​​ര്‍​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല.

രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെ ട്ടവ​​​രി​​​ല്‍ 87 പേ​​​ര്‍ വി​​​ദേ​​​ശ​​​ത്തു നി​​​ന്നും 109 പേ​​​ര്‍ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും വ​​​ന്ന​​​താ​​​ണ്. 272 പേ​​​രു​​​ടെ രോ​​​ഗം ഭേ​​​ദ​​​മാ​​​യി. à´¸à´‚സ്ഥാനത്ത് 1,59,777 പേ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ണ്ട്. ആശുപത്രിയില്‍ 9039 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി സ്വദേശി നാരായണന്‍ (75) ആണ് മരിച്ചത്.

1264 പേരെയാണ് പുതിയതായി ആശുപത്രിയില്‍‌ പ്രവേശിപ്പിച്ചത്. നിലവില്‍ സംസ്ഥാനത്ത് ആകെ 8818 പേര്‍ കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നു. 397 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജില്ലതിരിച്ചുള്ള ക​​​ണ​​​ക്ക് ചു​​​വ​​​ടെ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -226 , കൊല്ലം- 133, ആലപ്പുഴ- 120, കാസര്‍ഗോഡ്- 101, എറണാകുളം- 92, മലപ്പുറം 61, തൃശൂര്‍- 56, കോട്ടയം- 51, പത്തനംതിട്ട- 49, ഇടുക്കി- 43, കണ്ണൂര്‍- 43, കോഴിക്കോട്-25, വയനാട്- നാല്.

Related News