Loading ...

Home Europe

ബ്രിട്ടനില്‍ കീ വര്‍ക്കേഴ്സിന് ശമ്പള വര്‍ധനവ്

ലണ്ടന്‍: കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ സ്തുത്യര്‍ഹമായ സേവനം കണക്കിലെടുത്തു ബ്രിട്ടനിലെ ഡോക്ടര്‍മാര്‍ , ടീച്ചര്‍മാര്‍ ,പോലീസുകാര്‍ , ജയില്‍ ജീവനക്കാര്‍ , സിവില്‍ സെര്‍വെന്റുമാര്‍ , ജുഡീഷ്യറി ജീവനക്കാര്‍ , നാഷണല്‍ ക്രൈം ഏജന്‍സി ജീവനക്കാര്‍ ,സായുധ സേന അംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ള ഒന്‍പതു ലക്ഷത്തോളം വരുന്ന പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് മുന്നേ ദശാംശം ഒന്ന് ശതമാനം വരെ സര്‍ക്കാര്‍ ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചു .

എന്നാല്‍ ബ്രിട്ടനില്‍ കോവിടിന്‍റെ മുന്‍ നിരയില്‍ യുദ്ധസമാനമായ സാഹചര്യത്തില്‍ മുന്നണിപോരാളികളായി പ്രവര്‍ത്തിച്ച നഴ്സുമാരെയും , ജൂനിയര്‍ ഡോക്ടര്‍മാരെയും സോഷ്യല്‍ കെയര്‍ വര്‍ക്കര്‍ മാരെയും പുതിയ ശമ്പള വര്‍ധനവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രണ്ടായിരത്തി പതിനെട്ടില്‍ നടപ്പിലാക്കിയ മൂന്നു വര്ഷം നീണ്ടു നില്‍ക്കുന്ന പ്രത്യേക ശമ്ബള വര്‍ധന പാക്കേജ് ഇപ്പോഴും നിലനില്‍ക്കുന്നതിനാലാണ് ഇവരെ പുതിയ പരിഷ്കരണത്തിന്റെ പരിധിയില്‍ കൊണ്ട് വരാത്തത് എന്നാണ് ശമ്ബള വര്‍ധന പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് ചാന്‍സിലര്‍ ഋഷി സുനാക് പറഞ്ഞത് .

രോഗീപരിചരണത്തില്‍ ഏര്‍പ്പെട്ടിരുന്ന മുന്നൂറിലേറെ നാഷണല്‍ ഹെല്‍ത് സര്‍വീസ് ജീവനക്കാര്‍ക്കു കോവിഡ് ബാധിച്ചു മരണം സംഭവിച്ചിരുന്നു .കോവിഡ് കാലത്തെ വെല്ലുവിളികളെ അതിജീവിക്കുവാന്‍ പൊതു മേഖലയിലെ ജീവനക്കാരും കീ വര്‍ക്കേഷസും നല്‍കിയ നിസ്തുലമായ സംഭാവനകള്‍ക്കുള്ള രാജ്യത്തിന്‍റെ ആദരം എന്ന നിലയില്‍ കൂടി ശമ്ബള വര്‍ദ്ധനവിനെ സര്‍ക്കാര്‍ അവതരിപ്പിക്കുമ്ബോള്‍ രോഗീപരിചരണത്തില്‍ ഏര്‍പ്പെട്ടിരുന്ന നഴ്സുമാരും ഡോക്ടര്‍മാരും, ഉള്‍പ്പടെ ഉള്ള മുന്നൂറില്‍ അധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മരണം സംഭവിച്ചിട്ടും ജൂനിയര്‍ ഡോക്ടര്‍മാരെയും , നഴ്സുമാരെയും , സോഷ്യല്‍ കെയര്‍ വര്ക്കര്മാരെയും ശമ്പള വര്‍ധനവില്‍ ഉള്‍പ്പെടുത്താതിനെതിരെ വിവിധ നഴ്സിംഗ് സംഘടനകളും , സോഷ്യല്‍ കെയര്‍ ജീവനക്കാരുടെ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട് .



Related News