Loading ...

Home cinema

പതിവുരീതികളില്‍ നിന്ന് മാറി 'പീനാറി'

നാട്ടുകാര്‍ ഒന്നിച്ച്‌ ക്യാമറക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച ഒരു ചെറു സിനിമ. കാലടിയിലെ തോട്ടേക്കാട് എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നാണ് 'പീനാറി' എന്ന ഒരു ചെറുസിനിമ വരുന്നത്. സിനിമയുടെ രചനയും സംവിധാനവും നാട്ടുകാരനായ വിനോദ് ലീലയാണ്. ബജറ്റ് ലാബ് പ്രൊഡക്ഷന്റെ ബാനറില്‍ നിഷാന്ത് പിള്ളൈയാണ് നിര്‍മാണം. ജൂലൈ 1നു റിലീസ് ചെയ്ത ഷോര്‍ട്ട് ഫിലിം, ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

നാട്ടിന്‍ പുറത്ത് നടക്കുന്ന ഒരു കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ എഴുപതിലധികം വരുന്ന നാട്ടുകാര്‍ ആദ്യമായി ക്യാമറക്ക് മുന്നില്‍ അഭിനയിക്കുന്നു എന്നതാണ് പ്രത്യേകത. തീയറ്റര്‍ അര്‍ട്ടിസ്റ്റ് ആയ രാംകുമാര്‍, സിനിമ താരം മിഥുന്‍ നളിനി, അനിത തങ്കച്ചന്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും നാട്ടുകാരുമായ ഗോപിക കൃഷ്ണ, മുകേഷ് വിക്രമന്‍, നിഷാദ് കെബി, പി ആര്‍ സോമന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. പതിവുരീതികളില്‍ നിന്ന് മാറിയുള്ള സഞ്ചാരമാണ് ചിത്രത്തിന്റേത്. പഴയ കാലഘട്ടത്തില്‍ നിന്നാരംഭിച്ച്‌ വര്‍ത്തമാന കാലഘട്ടത്തില്‍ അവസാനിക്കുന്ന രീതിയിലാണ് കഥ. മനുഷ്യരുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പല തരത്തിലുള്ള അരക്ഷിതാവസ്ഥയ്ക്കും അതിനു സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും കൊടുക്കേണ്ടി വരുന്ന വലിയ വിലയെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ചിത്രമാണിത്. വളരെ സമാധാനത്തോടെ ജീവിക്കുന്ന ഒരാളുടെ ജീവിതത്തില്‍ അത്തരത്തില്‍ ഉണ്ടാവുന്ന പ്രശ്നമാണ് ഈ സിനിമ പ്രതിപാദിക്കുന്നത്.

Related News