Loading ...

Home Gulf

ഒമാനില്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍; പെരുന്നാള്‍ ച​ട​ങ്ങു​ക​ള്‍ നിര്‍ത്തിവെക്കാന്‍ നിർദ്ദേശം

മ​സ്ക്ക​റ്റ്: കോവിഡ് രോ​ഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂ​ലൈ 25 മു​ത​ല്‍ ആ​ഗ​സ്റ്റ് എ​ട്ട് വ​രെ സമ്ബൂര്‍ണ്ണമായി അടച്ചിടുമെന്ന് ഒ​മാ​ന്‍ സു​പ്രീം ക​മ്മ​റ്റി അറിയിച്ചു. ബ​ലി പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചി​ട്ടു​ള്ള എ​ല്ലാ ച​ട​ങ്ങു​ക​ള്‍ നി​ര്‍​ത്തി​വെ​ക്കു​വാ​നും നി​ര്‍​ദ്ദേ​ശം നല്‍കിയിട്ടുണ്ട്. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വന്‍ വ​ര്‍​ദ്ധ​ന​വാ​ണ് ഒ​മാ​നി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്, കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ജൂ​ലൈ 25 മു​ത​ല്‍ രാ​ജ്യ​ത്തെ എ​ല്ലാ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളും അ​ട​ച്ചി​ടാ​ന്‍ ഒ​മാ​ന്‍ സു​പ്രീം ക​മ്മ​റ്റി തീ​രു​മാ​നി​ച്ച​ത്. പ​തി​ന​ഞ്ചു ദി​വ​സം സമ്ബൂര്‍ണ്ണമായി അ​ട​ച്ചി​ടാ​നാ​ണ് തീരുമാനം. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ക​ട​ക​ളും രാ​ത്രി 7 മ​ണി മു​ത​ല്‍ അ​ട​ച്ചി​ടും. ലോക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ വൈകീട്ട് ഏ​ഴ് മു​ത​ല്‍ രാ​വി​ലെ ആ​റു വ​രെ​യു​ള്ള യാ​ത്ര​ക​ളും പൊ​തു സ്ഥ​ല​ത്തെ ഒ​ത്തു​ചേ​ര​ലു​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കും. വ​ലി​യ പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചി​ട്ടു​ള്ള പെ​രു​നാ​ള്‍ ന​മ​സ്കാ​ര​ങ്ങ​ളും, എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും, നി​ര്‍​ത്തി​വെ​ക്കു​വാ​നും ഒ​മാ​ന്‍ സു​പ്രീം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related News